സൗരോ‍ർജ്ജ കരാർ നേടാൻ ഇന്ത്യൻ ഉദ്യോ​ഗസ്ഥർക്ക് 2000 കോടിയുടെ കൈക്കൂലി; ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ അഴിമതി കേസ്

ആഗോള കോടീശ്വരൻ ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ തട്ടിപ്പിനും വഞ്ചനക്കും കേസ്. സൗരോർജ്ജ വിതരണകരാറുകൾ നേടാൻ ഏകദേശം 2,029 കോടി രൂപയുടെ (265 ദശലക്ഷം യുഎസ് ഡോളർ) കൈക്കൂലി ഇടപാടുകൾ നടത്തിയെന്നും ഇക്കാര്യം മറച്ചുവെച്ച് അമേരിക്കയിൽ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നുമാണ് കേസ്. ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി ഉൾപ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികൾ. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

20 വർഷത്തിനുള്ളിൽ ഏകദേശം പതിനാറായിരം കോടി രൂപ ലാഭം പ്രതീക്ഷിക്കുന്ന കരാറുകൾ നേടുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് വികസിപ്പിക്കുന്നതിനും ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 2,029 കോടി രൂപ കൈക്കൂലി നൽകാൻ അദാനിയും മറ്റ് ഏഴ് പ്രതികളും ശ്രമിച്ചതായാണ് യുഎസ് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കുന്നത്.

ന്യൂയോർക്കിൽ യുഎസ് അറ്റോർണി ഓഫീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. യുഎസ് സെക്യൂരിറ്റിസ് ആൻ്റ് എക്സ്ചേഞ്ച് കമ്മീഷനും അദാനി ഗ്രീൻ എനെർജിക്കെതിരെ അഴിമതി കുറ്റം ചുമത്തി സിവിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്. അദാനി ഗ്രീൻ എനർജി യുഎസ് നിക്ഷേപകരിൽ നിന്ന് 175 മില്യൻ സമാഹരിച്ചെന്നും കുറ്റപത്രത്തിലുണ്ട്.

ഫോർബ്‌സ് മാഗസിൻ പ്രകാരം 69.8 ബില്യൺ ഡോളറാണ് 62 കാരനായ അദാനിയുടെ ആസ്തി. യുഎസിൽ ക്രിമിനൽ കുറ്റം ചെയ്തതായി ഔദ്യോഗികമായി ആരോപിക്കപ്പെടുന്ന ചുരുക്കം ചില ശതകോടീശ്വരന്മാരിൽ ഒരാളായി മാറുകയാണ് അദാനി.

Latest Stories

"പണം കണ്ടിട്ടല്ല ഞാൻ ഇവിടേക്ക് വന്നത്"; തുറന്നടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

'ഞാന്‍ ഇപ്പോഴും സിംഗിളായിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?'; ആരാധകര്‍ കാത്തിരുന്ന വാക്കുകളുമായി വിജയ് ദേവരകൊണ്ട

ജീവശ്വാസമായി നഗരത്തിന് നടുവിലെ പച്ചത്തുരുത്ത്; കേരളത്തില്‍ ശുദ്ധമായ അന്തരീക്ഷ വായു ഇവിടെ മാത്രം, രാജ്യത്ത് നാലാം സ്ഥാനം!

ഇത് എല്ലാം സാധിച്ചാൽ ചരിത്രം, സച്ചിനും പോണ്ടിങിനും എല്ലാം ഭീഷണിയായി വിരാട് കോഹ്‌ലി; ലക്‌ഷ്യം വെക്കുന്നത് ഇങ്ങനെ

എല്‍ഡിഎഫ് പരസ്യം ബിജെപിക്ക് ഗുണകരമായി; പത്രത്തിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിര്; ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കണം; 'സുപ്രഭാതത്തെ' തള്ളി വൈസ് ചെയര്‍മാന്‍

'മോദിക്കും അഴിമതിയിൽ പങ്ക്, അദാനിയെ അറസ്റ്റ് ചെയ്യണം'; ജെപിസി അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

'ഇന്ന് ഒരു മോഹന്‍ലാല്‍ ചിത്രം നടക്കണമെങ്കില്‍ ആന്റണിയുടെ സമ്മതം മാത്രം പോരാ, മറ്റൊരാള്‍ കൂടി യെസ് പറയണം'

ഹെന്റമ്മോ, ഇന്ത്യയെ പേടിപ്പിച്ച് നെറ്റ്സിലെ ദൃശ്യങ്ങൾ; സൂപ്പർ താരം കാണിച്ചത് പരിക്കിന്റെ ലക്ഷണം; ആരാധകർക്ക് ആശങ്ക

തന്‍റെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവിട്ടത്, രാജി വെയ്ക്കില്ലെന്ന് സജി ചെറിയാൻ

ട്രോളന്മാർക്ക് മുഹമ്മദ് ഷമിയുടെ വക സമ്മാനം, സഞ്ജയ് മഞ്ജരേക്കറെ എയറിൽ കേറ്റി താരം; സംഭവം ഇങ്ങനെ