മൻമോഹൻ സിംഗിന് വിട നല്‍കി രാജ്യം; നിഗംബോധ്ഘട്ടില്‍ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

മൻമോഹൻ സിംഗിന് വിട നല്‍കി രാജ്യം. നിഗംബോധ്ഘട്ടില്‍ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. യമുനാ തീരത്താണ് മൻമോഹൻ സിംഗിന് അന്ത്യവിശ്രമം ഒരുക്കിയത്. രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയവർ നിഗംബോധ് ഘട്ടിൽ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ നേതൃത്വത്തിലാണ് സൈന്യം മൻമോഹൻ സിങ്ങിന് അന്ത്യാഞ്ജലി അർപ്പിച്ചത്. രാവിലെ എഐസിസി ആസ്ഥാനത്ത് ആരംഭിച്ച പൊതുദര്‍ശനം പൂര്‍ത്തിയാക്കി വിലാപയാത്രയായിട്ടാണ് സംസ്കാരം നടക്കുന്ന യമുനാ തീരത്തെ നിഗംബോധ് ഘട്ടിലേക്ക് സൈനിക ട്രക്കിൽ മൃതദേഹം എത്തിച്ചത്.

രാവിലെ മൻമോഹൻ സിങിന്‍റെ വസതിയിൽ നിന്നാണ് എഐസിസി ആസ്ഥാനത്തേക്ക് മൃതദേഹം എത്തിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാൽ, സിദ്ധരാമയ്യ, പ്രിയങ്ക ഗാന്ധി, ഡികെ ശിവകുമാര്‍ മറ്റു കേന്ദ്ര നേതാക്കള്‍, എംപിമാര്‍, കേരളത്തിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ചയായിരുന്നു മന്‍മോഹന്‍ സിംഗിൻ്റെ അന്ത്യം. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്.

Latest Stories

കശ്മീരിൽ കനത്തമഞ്ഞുവീഴ്ചയിൽ കുടുങ്ങിയ വിനോദസഞ്ചാരികൾക്ക് തുണയായി ജാമിയ മസ്ജിദ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025: ആദ്യ ഫൈനലിസ്റ്റ് ആരെന്നതില്‍ സ്ഥിരീകരണമായി

ഇന്ത്യന്‍ ടീമില്‍ വിശ്വസിക്കാവുന്ന ഒരു കളിക്കാരന്‍, ഇന്നത്തെ ക്രിക്കറ്റ് ലോകത്ത് താരതമ്യം ചെയ്യാന്‍ മറ്റൊരു താരമില്ലാത്ത താരം!

കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് എംഎൽഎ ഉമ തോമസിന് ഗുരുതര പരിക്ക്

നസീബിന്റെ ചുമലിലേറി 'കശ്മീരും കടന്ന്' കേരളം; സന്തോഷ് ട്രോഫി സെമി ഫൈനലിൽ ഇന്ന് മണിപ്പൂരിനെ നേരിടും

'സാമാന്യ മര്യാദ പോലും കാട്ടിയില്ല'; ഗവർണറെ യാത്രയാക്കാൻ സർക്കാർ പ്രതിനിധി ചെല്ലാതിരുന്നത് ലജ്ജാകരമെന്ന് വി മുരളീധരൻ

2024-ല്‍ മാരുതി കാറുകളെ വരെ മുട്ടുകുത്തിച്ച ആ ടാറ്റ കാർ!

ടി20 ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍: നോമിനികളെ വെളിപ്പെടുത്തി ഐസിസി, ആരാധകര്‍ക്ക് നിരാശ

‘ജാവദേക്കറെ കണ്ടതല്ല പ്രശ്‌നം, ദല്ലാള്‍ നന്ദകുമാറുമായി എന്ത് ബന്ധം?’; സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഇ പിക്ക് വിമര്‍ശനം

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 35 ലക്ഷം രൂപയുടെ വ്യാജ വായ്പ പരാതിയിൽ മുന്‍ മാനേജര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്