2.07 കിലോമീറ്റർ നീളം, അഞ്ച് മിനിറ്റിൽ ഉയർത്താനും താഴ്ത്താനും സൗകര്യം; രാജ്യത്തെ ആദ്യത്തെ വെർട്ടിക്കൽ- ലിഫ്റ്റ് കടൽപ്പാലം, പാമ്പൻ പാലം തുറന്നു

രാജ്യത്തെ ആദ്യത്തെ വെർട്ടിക്കൽ- ലിഫ്റ്റ് കടൽപ്പാലമായ രാമേശ്വരത്തെ പുതിയ പാമ്പൻ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. രാമേശ്വരത്തു നിന്ന് താംബരത്തേക്കുള്ള പുതിയ ട്രെയിൻ സർവീസും പാലത്തിനടിയിലൂടെ കടന്നുപോയ ഒരു കോസ്റ്റ് ഗാർഡ് കപ്പലും മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. തമിഴ്നാട്ടിൽ നടന്ന ചടങ്ങിലാണ് മോദി പുതിയ പാമ്പൻ പാലം രാജ്യത്തിന് സമർപ്പിച്ചത്.

തമിഴ്നാട്ടിലെ പാക് കടലിടുക്കിൽ 2.07 കിലോമീറ്റർ നീളമുള്ള പാലം ഇന്ത്യയുടെ എൻജിനീയറിംഗ് വൈദഗ്ധ്യത്തിന്റെ തെളിവാണ്. 99 തൂണുകളോടു കൂടിയ പാലം തീർത്ഥാടനകേന്ദ്രമായ രാമേശ്വരം ദ്വീപിനെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. 535 കോടി രൂപ ചെലവിലാണ് പുതിയ പാലം നിർമിച്ചിരിക്കുന്നത്. 1914ൽ ബ്രിട്ടീഷുകാർ നിർമിച്ച പഴയ പാമ്പൻ പാലം 2022 ഡിസംബറിൽ ഡീകമീഷൻ ചെയ്തതോടെയാണ് പുതിയ പാലം നിർമ്മിക്കാൻ തീരുമനമായത്.

ലിഫ്റ്റ് സ്പാൻ രണ്ടായി വേർപ്പെടുത്തി ഇരുവശത്തേക്കും ഉയർത്തുന്ന സംവിധാനമായിരുന്നു പഴയ പാലത്തിന്റേത്. എന്നാൽ വലിയ കപ്പലുകൾക്ക് അടക്കം സുഗമമായി പോകാൻ കഴിയുന്ന തരത്തിൽ അഞ്ചുമിനുട്ട് കൊണ്ട് ലിഫ്റ്റ് സ്പാൻ 17 മീറ്ററോളം നേരെ ഉയർത്താവുന്ന സംവിധാനമാണ് പുതിയ പാലത്തിൽ. ഈ പാലം കുത്തനെ ഉയർത്താനും താഴ്ത്താനും ഇലക്ട്രോ മെക്കാനിക്കൽ വെർട്ടിക്കൽ ലിഫ്റ്റാണ് ഉപയോഗിക്കുന്നത്. പാലം ഉയർത്താൻ 3 മിനിറ്റും താഴ്ത്താൻ 2 മിനിറ്റുമാണ് വേണ്ടിവരിക.

110 വർഷം പഴക്കമുള്ള പാലത്തെയാണ് പുനർനിർമിച്ചത്. 1910ൽ ബ്രിട്ടീഷുകാർ നിർമാണം തുടങ്ങിയ പഴയ പാമ്പൻ പാലം 1914ലാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. 1964ലെ ചുഴലിക്കാറ്റിൽ പാമ്പൻ- ധനുഷ്കോടി പാസഞ്ചർ ഒഴുകിപ്പോയ അപകടത്തിൽ 126 പേർ കൊല്ലപ്പെടുകയും പാലം ഏതാണ്ട് പൂർണമായി നശിക്കുകയും ചെയ്തിരുന്നു. തുടർന്ന് മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിൽ രണ്ടു മാസത്തിനുള്ളിലാണ് പാലം പുനർനിർമിച്ചത്. കാലപ്പഴക്കത്തെത്തുടർന്ന് 2002 ഡിസംബറിൽ പാലം ഡീകമ്മിഷൻ ചെയ്യുകയായിരുന്നു.

Latest Stories

'ജസ്റ്റിസ് യശ്വന്ത് വർമ്മ കുറ്റക്കാരൻ', രാജി അല്ലെങ്കിൽ ഇംപീച്മെന്റ്; വസതിയിൽ പണം കണ്ടെത്തിയ സംഭവത്തിൽ ജഡ്ജിക്കെതിരെ ആഭ്യന്തര സമിതി റിപ്പോർട്ട്

KKR VS CSK: അടുത്ത സീസണിൽ ഞാൻ കളിക്കുമോ എന്ന് അറിയില്ല, ആ ഒരു കാരണം പണി കിട്ടിയേക്കും: എം എസ് ധോണി

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്താന്റെ ഷെല്ലാക്രമണം; സൈനികന് വീരമൃത്യു; അതിര്‍ത്തിഗ്രാമങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ച് ഇന്ത്യന്‍ സൈന്യം

KKR VS CSK: ഏതവനാടാ പറഞ്ഞേ ഞങ്ങളെ കൊണ്ട് ചേസ് ചെയ്യാൻ സാധിക്കില്ലെന്ന്; ഏഴ് വർഷത്തിന് ശേഷം 180 റൺസ് പിന്തുടർന്ന് ജയിച്ച് ധോണിപ്പട

'ഓപ്പറേഷന്‍ സിന്ദൂര്‍' വിശദീകരിക്കാന്‍ ഇന്ന് സര്‍വകക്ഷിയോഗം; ഇത് പുതിയ ഇന്ത്യയാണെന്ന് പ്രധാനമന്ത്രി; ആക്രമണം ലക്ഷ്യം നേടിയെന്ന് പ്രതിരോധമന്ത്രി

ഭാരതത്തിന്റെ മൂന്ന് റഫാല്‍ വിമാനമുള്‍പ്പെടെ അഞ്ച് യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്ന് പാകിസ്ഥാന്‍; ബലൂചിസ്ഥാന്‍ ആര്‍മിയെ നിയന്ത്രിക്കുന്നത് ഇന്ത്യയെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി; നടപടി മൊഴി മാറ്റാതിരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷപ്രകാരം

KKR VS CSK: എന്റെ ടീമിലെ വാഴ നീയാണ്, എന്തൊരു പരാജയമാണ് നീ; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി റിങ്കു സിങ്

'കെ സുധാകരന്‍ തുടരട്ടെ പിണറായി ഭരണം തുലയട്ടെ'; കെപിസിസി ഓഫീസിന് മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡ്; നേതൃത്വത്തെ തുടരെ പ്രതിസന്ധിയിലാക്കി സുധാകര പക്ഷം

പത്ത് ലക്ഷം തലയ്ക്ക് വില, ടിആര്‍എഫിന്റെ ഇപ്പോഴത്തെ തലവന്‍ ഷെയ്ഖ് സജ്ജാദ് ഗുള്‍; കേരളത്തിലും പഠിച്ചിരുന്നതായി എന്‍ഐഎ റിപ്പോര്‍ട്ട്