ആഭിചാരക്രിയക്കു വേണ്ടി സ്വയം ശിരസ് അറുത്ത് ദമ്പതികൾ; ബലി നടത്തിയത് യന്ത്രം ഉപയോഗിച്ച്

ഗുജറാത്തിൽ ആഭിചാരക്രിയയ്ക്കു വേണ്ടി ശിരസ് അറുത്ത് ദമ്പതികൾ. ബലിയുടെ ഭാഗമായാണ് ഈ ക്രൂരകൃത്യം നടന്നത്. ശിരസ് ച്ഛേദിക്കുന്നതിനായി ഗില്ലറ്റിന് സമാനമായ യന്ത്രം നിര്‍മ്മിച്ചായിരുന്നു ദമ്പതികളുടെ ആത്മഹത്യ. രാജ് കോട്ട് ജില്ലയിലെ വിഞ്ചിയ ഗ്രാമത്തിലെ തോട്ടത്തിലെ കുടിലില്‍ വെച്ചായിരുന്നു സംഭവം. വീടിനടുത്ത് തന്നെയാണ് കുടിൽ തയ്യാറാക്കിയിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ദമ്പതികള്‍ എല്ലാ ദിവസവും ഈ കുടിലിലെത്തി പ്രാര്‍ത്ഥിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

പ്രത്യേകം പീഠം തയ്യാറാക്കി അതില്‍ അഗ്നികുണ്ഠമൊരുക്കി വിളക്കുകള്‍ കൊളുത്തി വെച്ച ശേഷം ഈ പീഠത്തിലേക്ക് ശിരസ് അറ്റുവീഴുന്ന രീതിയിലായിരുന്നു യന്ത്രം തയ്യാറാക്കിയത്. കൈയില്‍ പിടിച്ചിരുന്ന കയറു കൊണ്ടായിരുന്നു യന്ത്രത്തിലെ അറക്കവാള്‍ നിയന്ത്രിച്ചിരുന്നത്. കയര്‍ വിട്ടതോടെ അറക്കവാള്‍ ഇവരുടെ കഴുത്തിലേക്ക് വീഴുകയായിരുന്നു. പീഠത്തില്‍ തയ്യാറാക്കി വെച്ചിരുന്ന അഗ്നികുണ്ഠത്തിലേക്ക് വീണ നിലയിലാണ് ഇവരുടെ ശിരസുകള്‍ കണ്ടെത്തിയത്.

38 വയസുകാരനായ ഹേമുഭായ് മാക്വാന ഭാര്യയുടെ 35കാരിയുമായ ഹന്‍സാ ബെന്‍ എന്നിവരാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് റിപ്പോർട്ട്. ഇവർ തന്നെയാണ് പ്രത്യേക രീതിയിലുള്ള അറക്കവാളും അഗ്നികുണ്ഠവും തയ്യാറാക്കിയതെന്നും സംശയിക്കുന്നു. ഇരുവരും ചേർന്ന് വീട്ടുകാർക്കെഴുതിയ ആത്മഹത്യ കുറിപ്പും കണ്ടെടുത്തു. കുട്ടികളേയും മാതാപിതാക്കളേയും സംരക്ഷിക്കണമെന്നും കത്തിൽ പറയുന്നു.

ശനിയാഴ്ച രാത്രി ബലി നടന്നതായാണ് നിഗമനം. പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റുമാർട്ടത്തിന് അയച്ചു. ദമ്പതികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുടുതൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍