ചീഫ് ജസ്റ്റിസിന് എതിരെയുള്ള പീഡന പരാതി; യുവതിക്കെതിരായ കേസ് അവസാനിപ്പിച്ചു

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ പീഡനപരാതി നല്‍കിയ യുവതിക്കെതിരായ വഞ്ചനാ കേസിലെ നടപടി അവസാനിപ്പിച്ചു.

ഡല്‍ഹി പട്യാല ഹൗസിലെ ചീഫ് മെട്രോപോളിറ്റന്‍ കോടതി മജിസ്ട്രേട്ടാണ് നടപടികള്‍ അവസാനിപ്പിച്ചത്. നടപടി അവസാനിപ്പിക്കാന്‍ ഡല്‍ഹി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ തീരുമാനം.

കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് യുവതിക്കെതിരെ പരാതി നല്‍കിയ വ്യക്തി പൊലീസിനെ അറിയിച്ച സാഹചര്യത്തിലാണിത്.

Read more

ഹരിയാന സ്വദേശിയായ നവീന്‍ കുമാറാണ് യുവതിക്കെതിരെ പരാതി നല്‍കിയിരുന്നത്. സുപ്രീം കോടതിയില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് യുവതി തന്റെ പക്കല്‍ നിന്ന് 50000 രൂപ കൈപ്പറ്റിയെന്നായിരുന്നു നവീന്റെ പരാതി.