"അനുവദനീയമല്ല": അർണൊബ് ഗോസ്വാമിയോടുള്ള കുനാൽ കമ്രയുടെ പെരുമാറ്റത്തിൽ കോടതി

മിക്ക ആഭ്യന്തര വിമാനക്കമ്പനികളും തനിക്ക് വിലക്കേർപ്പെടുത്തിയ നടപടിയെ ചോദ്യം ചെയ്ത് ഹാസ്യനടൻ കുനാൽ കമ്രയുടെ അപേക്ഷ ഇന്ന് ഡൽഹി ഹൈക്കോടതി നിരസിച്ചു. ഇത്തരത്തിലുള്ള പെരുമാറ്റം തീർച്ചയായും അനുവദിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ജനുവരിയിൽ ഇൻഡിഗോ വിമാനത്തിൽ ടി.വി ചാനൽ എഡിറ്ററായ അർണോബ് ഗോസ്വാമിയെ ചോദ്യം ചെയ്യുകയും ശല്യം ചെയ്യുകയും ചെയ്തതിന് അഞ്ച് വിമാനക്കമ്പനികൾ കുനാൽ കമ്രയെ വിലക്കിയിരുന്നു. വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നായിരുന്നു നിരോധനം, ഇത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കി.

സർക്കാരിനും സർക്കാർ അനുകൂല മാധ്യമങ്ങൾക്കുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുന്നതിൽ പേരുകേട്ട മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാൻഡപ്പ് കോമേഡിയനായ കുനാൽ കമ്രയെ ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ഗോ എയർ എന്നീ വിമാന കമ്പനികൾ നിരോധിച്ചു. റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റർ അർണോബ് ഗോസ്വാമിയെ വിമാനത്തിൽ വച്ച് കുനാൽ കമ്ര ചോദ്യം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷമായിരുന്നു ഇത്. വീഡിയോയിൽ, ഗോസ്വാമി കുനാൽ കമ്രയുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കുന്നുണ്ടായിരുന്നില്ല.