കൂട്ടബലാത്സംഗക്കേസിൽ ബിജെപി എംഎൽഎയെ പ്രതി ചേർക്കാൻ കോടതി ഉത്തരവ്

കൂട്ടബലാത്സംഗ കുറ്റത്തിൽ ബിജെപി എംഎൽഎയ്ക്കും സഹോദരനും മരുമകനും അടക്കം 15 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പ്രത്യേക എംപി- എംഎൽഎ കോടതിയുടെ നിർദേശം. ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ ഹരീഷ് ഷാക്യയ്ക്കും ബന്ധുക്കൾക്കുമെതിരെയാണ് കോടതിയുടെ നടപടി. യുടെ ഭർത്താവ് സമർപ്പിച്ച ഹർജിയിൽ വാദം കേട്ടതിന് ശേഷമാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ലീലു ചൗധരി ഉത്തരവിട്ടത്.

ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഇരയെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 10 ദിവസത്തിനകം കേസ് രജിസ്റ്റർ ചെയ്യാനും നീതിയുക്തമായ അന്വേഷണം നടത്താനും കോടതി പൊലീസിനോട് നിർദേശിച്ചു. ഭൂമിയിടപാടിൽ പറഞ്ഞ തുകയായ 16.5 കോടി രൂപയുടെ 40 ശതമാനം എംഎൽഎ നൽകിയില്ലെന്നും പരാതിപ്പെട്ടപ്പോൾ ഭാര്യയെ കൂട്ടബലാത്സം​ഗം ചെയ്യുകയും ബന്ധുവിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തെന്നും കരാറിലൊപ്പിടാൻ നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു.

ഭൂമി മറ്റൊരു ബിൽഡർക്ക് വിൽക്കാൻ ശ്രമിച്ചപ്പോൾ എംഎൽഎയുടെ ആളുകൾ അനുവദിച്ചില്ലെന്നും ഹർജിക്കാരൻ ആരോപിച്ചു. മൂന്ന് ദിവസത്തോളം പൊലീസ് കസ്റ്റഡിയിൽ വെച്ചെന്നും മർദിച്ചെന്നും ഹർജിക്കാരൻ പറയുന്നു. അതേസമയം, കോടതി ഉത്തരവിൻ്റെ പകർപ്പ് ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ലെന്നും ഉത്തരവിൻ്റെ പകർപ്പ് ലഭിച്ചു കഴിഞ്ഞാൽ, എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ഉചിതമായ നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്നും സീനിയർ പൊലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാർ സിംഗ് പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം