കോവാക്സിൻ: മൃഗങ്ങളിലെ പരീക്ഷണം വിജയമെന്ന് ഭാരത് ബയോടെക്

കോവാക്സിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയമെന്ന് ഭാരത് ബയോടെക്

ഇന്ത്യയുടെ കോവിഡ്​ വാക്​സിനായ കോവാക്​സിൻെറ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരം. ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണമാണ് വിജയകരമായതെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. ഇന്ത്യയിലെ ഒന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കോവാക്‌സിന്‍ മൃഗങ്ങളില്‍ രോഗപ്രതിരോധ ശേഷിയും പ്രകടമാക്കി. കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണഫലങ്ങള്‍ ഭാരത് ബയോടെക് അഭിമാനപൂര്‍വ്വം പ്രഖ്യാപിക്കുന്നുവെന്നും പരീക്ഷണത്തില്‍ വാക്‌സിന്‍ ഫലപ്രാപ്തി പ്രകടമാക്കുന്നുവെന്നും ഹൈദരാബാദ് ആസ്ഥാനമായുള്ള സ്ഥാപനം ട്വീറ്റ് ചെയ്തു.

ആദ്യഘട്ടത്തിൽ 20 കുരങ്ങൻമാരിലായിരുന്നു പരീക്ഷണം. ഇവയെ നാല്​ ഗ്രൂപ്പുകളാക്കി തിരിച്ച്​ വാക്​സിൻ നൽകുകയായിരുന്നു. ഇതിൽ രണ്ടാമത്തെ ഡോസ്​ നൽകിയപ്പോൾ കോവിഡിനെതിരായ ആൻറിബോഡിയുണ്ടായെന്നാണ്​​ കണ്ടെത്തൽ.

വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നത് കമ്പനി ഇതിനകം ആരംഭിച്ചിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്‌സിന്‍ രാജ്യത്തുടനീളമുള്ള 12 സ്ഥാപനങ്ങളിലാണ് പരീക്ഷിക്കുന്നത്. ആദ്യഘട്ട പരിശോധനയുടെ ഫലങ്ങള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.  ഐസിഎംആര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് വാക്‌സിന്‍ വികസിപ്പിക്കുന്നത്.

നേരത്തെ ഓക്​സ്​ഫോർഡ്​ യൂനിവേഴ്​സിറ്റിയുടെ കോവിഡ്​ വാക്​സിൻ പരീക്ഷണം ഇന്ത്യയിൽ താത്കാലികമായി നിർത്തിയിരുന്നു. യു.കെയിൽ നടത്തിയ പരീക്ഷണത്തിൽ ഒരാൾക്ക്​ അജ്ഞാതരോഗം കണ്ടെത്തിയതിനെ തുടർന്ന്​ പരീക്ഷണം നിർത്താൻ സെറം ഇൻസ്​റ്റിറ്റ്യൂട്ട്​ തീരുമാനിക്കുകയായിരുന്നു.

Latest Stories

'സെക്രട്ടറിയേറ്റിൽ പങ്കെടുക്കരുത്'; പികെ ശ്രീമതിക്ക് പിണറായിയുടെ വിലക്ക്

പാകിസ്ഥാൻ പൗരത്വം ഉള്ളവർ രാജ്യം വിടണമെന്ന നോട്ടീസ് പിൻവലിച്ച് കോഴിക്കോട് റൂറൽ പൊലീസ്

രാജധര്‍മം ജനങ്ങളെ സംരക്ഷിക്കുക; രാജാവ് തന്റെ കടമ നിര്‍വഹിക്കണം; രാജ്യം ഒറ്റെക്കെട്ട്; പാക്കിസ്ഥാന് സൈനികമായ തിരിച്ചടി നല്‍കാന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ച് ആര്‍എസ്എസ്

പെഹൽഗാം ഭീകരാക്രമണം; 14 ഭീകരരുടെ പട്ടിക പുറത്തുവിട്ട് ഇന്റലിജൻസ്, സഹായം നൽകുന്ന 60 ലധികം പേർ കസ്റ്റഡിയിൽ

'അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല; മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന മൊഴി വ്യാജം'; എസ്എഫ്ഐഒക്കെതിരെ ആദ്യ പ്രതികരണവുമായി വീണ വിജയന്‍

തിരിച്ചടി തുടര്‍ന്ന് ഇന്ത്യ, മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു; ഝലം നദിയിൽ വെള്ളപ്പൊക്കം, പാകിസ്ഥാന്റെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി

ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകര്‍ പിടിയില്‍; ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും അറസ്റ്റില്‍; പിടിയിലായത് സമീര്‍ താഹിറിന്റെ ഫ്‌ലാറ്റില്‍ നിന്നും; എല്ലാവരെയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

PBKS VS KKR: പവർപ്ലേയിൽ ഒരു പരിശീലകൻ ഒരിക്കലും പറയാൻ പാടില്ലാത്തതാണ് അദ്ദേഹം എന്നോട് പറഞ്ഞത്: പ്രിയാൻഷ് ആര്യ

PBKS VS KKR: എടാ ചെക്കാ, മര്യാദക്ക് കളിച്ചില്ലേൽ സ്റ്റമ്പ് ഊരി ഞാൻ തലയ്ക്കടിക്കും; ഗ്ലെൻ മാക്സ്വെലിനു നേരെ വൻ ആരാധകരോഷം

എംജിഎസ് നാരായണന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സ്മൃതിപഥത്തിലെത്തിയത് നിരവധി പേര്‍