രോഗമുക്തിയ്ക്ക് ഒപ്പം മരണവും വർദ്ധിക്കുന്നു; ഇന്ത്യയുടെ കൊവാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണം കൂടുതല്‍ ആശുപത്രികളില്‍

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇന്ന് പതിനൊന്ന് ലക്ഷം കടന്നേക്കും. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ രോഗികളുടെ എണ്ണം പതിനൊന്ന് ലക്ഷത്തി പതിനായിരത്തിൽ എത്തി. മഹാരാഷ്ട്രയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം ഒമ്പതിനായിരം കടന്നു. ആന്ധ്രപ്രദേശിൽ കഴിഞ്ഞ ദിവസം അയ്യായിരത്തേലേറെ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന രോഗബാധ അയ്യായിരം കടക്കുന്ന ആദ്യത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനമാണ് ആന്ധ്രപ്രദേശ്.

തമിഴ്നാട്ടിലും കർണാടകയിലും നാലായിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ‍‍ഡല്‍ഹി എയിംസ് ഉൾപ്പടെയുള്ള പതിനൊന്ന് ആശുപത്രികളിൽ കൂടി ഇന്ന് തുടങ്ങും. കഴിഞ്ഞ ബുധനാഴ്ച്ച പാട്ന എയിംസിൽ ആണ് കൊവാക്സിന്റെ മനുഷ്യരിലെ പരീക്ഷണത്തിന് തുടക്കമായത്. സന്നദ്ധരായിട്ടുള്ള 375 പേരിലാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ പരീക്ഷിക്കുക. മനുഷ്യരിൽ പരീക്ഷിക്കാൻ എയിംസിന്റെ എത്തിക്കൽ കമ്മിറ്റി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു

അതേസമയം കോവിഡ്  രാജ്യത്തെ കോവിഡ് മരണ നിരക്കും ഉയരുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ എഴ് ദിവസത്തെ മരണസംഖ്യ പരിശോധിക്കുന്ന സാഹചര്യത്തിലാണ് നിലവിൽ രോഗബാധയിൽ ഒന്നാം സ്ഥാനത്തുള്ള യുഎസും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയും തമ്മിൽ ചെറിയ വ്യത്യാസം മാത്രമാണുള്ളതെന്ന് വ്യക്തമാവുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

നിലവിൽ ഇന്ത്യയില്‍ ആകെ 1,118,107 രോഗ ബാധിതരും 27,503 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രതിദിന രോഗ ബാധിതർ യുഎസിൽ എഴുപതിനായിരം പിന്നിടുകയും ഇന്ത്യയിൽ നാൽപതിനായിരത്തിലേക്ക് അടുക്കുകയും ചെയ്യുന്ന സ്ഥിയിലാണ്. യുഎസിൽ നിലവിൽ 1,952,923 ആക്ടീവ് കേസുകളും ഇന്ത്യയിൽ 390,205 ആക്ടീവ് കേസുകളുമാണുള്ളത്.

ആരോഗള തലത്തിൽ രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും രണ്ടാമതുള്ള ബ്രസീലിലും സ്ഥിതിഗതികൾ രൂക്ഷമായി തന്നെ തുടരുകയാണ്. ആകെ രോഗികളുടെ എണ്ണം 2,099,896 പിന്നിടുമ്പോൾ 79,533 മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ എഴ് ദിവസത്തിനിടെ 7453 പേരാണ് ബ്രസീലിൽ മരിച്ചത്.

ലാറ്റിൻ അമേരിക്കൻ രാജ്യമായ മെക്സിക്കോയാണ് പ്രതിസന്ധി രൂക്ഷമായ മറ്റൊരു പ്രദേശം. അതിവേഗത്തിലാണ് മെക്സിക്കോയിൽ മരണസംഖ്യ ഉയരുന്നത്. ആകെ മരണം പരിശോധിച്ചാൽ‌ രോഗബാധിതരുടെ എണ്ണം 344,224 പിന്നിടുമ്പോൾ തന്നെ മരണസംഖ്യ നാൽപതിനായിരത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 39,184 പേരാണ് മെക്സിക്കോയിൽ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം