ഇന്ത്യയിൽ സജീവ കൊവിഡ് കേസുകൾ 4000 കടന്നു; വർധിക്കുന്നത് ജെഎൻ1 വകഭേദം, പ്രതിദിന കേസുകള്‍ കുടുതല്‍ കേരളത്തിൽ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ട്. നിലവിലെ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ സജീവ കൊവിഡ് കോസുകൾ 4000 കടന്നിരിക്കുകയാണ്. കൊവിഡ് ഉപവകഭേദമായ ജെഎൻ1 കേസുകളാണ് വർധിക്കുന്നത്. അതേസമയം കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിലെ കണക്കെടുത്താൽ 4,054 സജീവ കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്. ഞായറാഴ്ച 3,742 ആയിരുന്നു ഇത്. പ്രതിദിന കേസുകള്‍ കുടുതല്‍ കേരളത്തിലാണ്. 128 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകള്‍ 3128 ആയി. ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 315 പേർ രോഗമുക്തി നേടി. രാജ്യത്താകെ കൊവിഡ് ഭേദമായവരുടെ എണ്ണം 4.44 കോടിയായി. കൊവിഡ് മരണങ്ങളാകട്ടെ 5,33,334 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനവും മരണനിരക്ക് 1.18 ശതമാനവുമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതിനിടെ മഹാരാഷ്ട്രയിലെ താനെയില്‍ നവംബർ 30 മുതൽ പരിശോധിച്ച 20 സാമ്പിളുകളിൽ അഞ്ച് കേസുകളും ജെഎൻ 1 ആണെന്ന് കണ്ടെത്തി.

കേന്ദ്രം സ്തിതി ഗതികൾ നിരീക്ഷിച്ച് വരികയാണ്. വിമാനത്താവളങ്ങളിൽ തൽക്കാലം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടെന്നാണ് തീരുമാനം.വിമാനത്താവളങ്ങളിൽ പരിശോധന നിർബന്ധമാക്കില്ല. എന്നാൽ കൊവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനയ്ക്ക് അയക്കാനും കേന്ദ്രം നിർദേശിച്ചു. നിലവില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. മറ്റ് അസുഖങ്ങളുള്ളവര്‍ മാസ്ക് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകളെടുക്കാനും നിര്‍ദേശമുണ്ട്.

Latest Stories

ഹോട്ട് വസ്ത്രം ധരിക്കാന്‍ ഭാര്യമാരെ അനുവദിക്കുന്ന പുരുഷന്‍മാരെ മനസിലാകുന്നില്ലെന്ന് സന ഖാന്‍, 'പുതിയ വസ്ത്രം' കാരണമായിരിക്കുമെന്ന് ഉര്‍ഫി

'പിഎസ്‍സി കള്ളത്തരം കാണിക്കരുത്'; കേരള പിഎസ്‍സിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

എംബാപ്പയ്ക്ക് ഗോൾ അടിക്കാൻ പാടാണ്, അതെന്താ ആരും മനസിലാകാത്തത്"; പിന്തുണച്ച് മുൻ ഫ്രഞ്ച് ഇതിഹാസം

ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ഈ തോൽവി ഉണർത്തും, ഇന്ത്യയെ സൂക്ഷിക്കണം എന്ന് ജോഷ് ഹേസിൽവുഡ്; ഒപ്പം പറഞ്ഞത് മറ്റൊരു പ്രധാന സൂചനയും

അച്ചടക്ക ലംഘനം; സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നും പുറത്താക്കി

ഞാൻ എയറിലാണ്! 'ഫോൺ വിളിക്കാൻ പാടില്ലായിരുന്നു, സംഭവിച്ചു പോയി'; 'പണി' വിവാദത്തിൽ പ്രതികരിച്ച് നടൻ ജോജു

തൂക്കിയെടുത്ത് പുറത്ത് കളയുക, ഓസ്‌ട്രേലിയക്ക് എതിരെ ഒരൊറ്റ മത്സരത്തിൽ പോലും ഇറക്കരുത്; സൂപ്പർ താരത്തിനെതിരെ സുനിൽ ഗവാസ്‌കർ

ഗുണനിലവാരമുള്ള സ്പിന്നര്‍മാരോടല്ല, പാര്‍ട്ട്ടൈമര്‍മാരോടാണ് ഞങ്ങള്‍ തോറ്റത്, അവര്‍ക്ക് ശരിക്ക് ബോളെറിയാന്‍ പോലും അറിയില്ല: പുച്ഛിച്ച് കൈഫ്

'ക്രിക്കറ്റ് ദൈവത്തിന്റെ കണ്ണുകൾ നനയിച്ച രാജാവിന്റെ ജന്മദിനം'; വിരാട് കിംഗ് കോഹ്ലി

'ഒറ്റയ്ക്ക് വഴി വെട്ടിവന്നവൻ'; വിജയ്, രജനികാന്ത്, അജിത്ത്, കമല്‍ ഹാസൻ കോളിവുഡ് ബിഗ് ലീഗിലേക്ക് ഇനി ശിവകാര്‍ത്തികേയനും?