കൊല്‍ക്കത്തയില്‍ രണ്ട് വ്യക്തികളില്‍ ഒരാള്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. നഗരത്തിന്റെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 55 ശതമാനത്തില്‍ എത്തി. ഇത് രാജ്യ വ്യാപകമായി 721 ജില്ലകളില്‍ ഏറ്റവും ഉയര്‍ന്നതാണ്.
ആരോഗ്യ മന്ത്രാലയം രണ്ടാഴ്ചയ്ക്കുള്ളില്‍ 10 ശതമാനം പോസിറ്റിവിറ്റി പരിധി നിശ്ചയിച്ചിട്ടുണ്ട്. അതിനപ്പുറം ജില്ലാ അധികാരികള്‍ ലോക്ക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ജനുവരി ആദ്യ ആഴ്ചയില്‍ ഹൗറയുടെ പോസിറ്റിവിറ്റി നിരക്ക് 42 ശതമാനമാണ്.
ബംഗാളിലെ 12 ജില്ലകള്‍ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം കവിഞ്ഞ രാജ്യത്തൊട്ടാകെയുള്ള 78 ജില്ലകളില്‍ ഉള്‍പ്പെടുന്നു.
വെസ്റ്റ് ബര്‍ദ്വാന്‍, ഈസ്റ്റ് ബര്‍ദ്വാന്‍, നോര്‍ത്ത് 24-പര്‍ഗാനാസ്, സൗത്ത് 24-പര്‍ഗാനാസ്, ബിര്‍ഭും, മാള്‍ഡ, ഡാര്‍ജിലിംഗ്, ഹൂഗ്ലി, ബാങ്കുര, പുരുലിയ എന്നിവയിലും നിരക്ക് 10 ശതമാനം കവിഞ്ഞു.