തമിഴ്നാട്ടില്‍ ഒമൈക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ജനുവരി 6 മുതല്‍ പ്രവൃത്തി ദിവസങ്ങളില്‍, രാത്രി 10 മണി മുതല്‍ രാവിലെ 5 മണി വരെ കര്‍ഫ്യൂ ആണ്. അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട് .
പാല്‍, പത്രം, ആശുപത്രികള്‍, മെഡിക്കല്‍ ലബോറട്ടറികള്‍, ഫാര്‍മസികള്‍, ആംബുലന്‍സ് സേവനങ്ങള്‍, ബാങ്കിംഗ് സേവനങ്ങള്‍, ചരക്ക് വാഹനങ്ങള്‍, ഇന്ധന വിതരണം എന്നിവ അനുവദിക്കും. പെട്രോള്‍, ഡീസല്‍ ബങ്കുകള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഒരു ആരാധനാലയത്തിലും ഭക്തരെ പ്രവേശിപ്പിക്കില്ല. ജനുവരി 9 ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ സമയത്ത്, ഈ അവശ്യ സേവനങ്ങള്‍ അനുവദിക്കും. പൊതുഗതാഗതവും മെട്രോ റെയില്‍ സര്‍വീസുകളും പ്രവര്‍ത്തിക്കില്ല. മറ്റു ദിവസം പകുതി യാത്രക്കാരെ അനുവദിക്കും. സര്‍ക്കാരിന്റെ പൊങ്കല്‍ ആഘോഷങ്ങളും മാറ്റി വെച്ചതായി സ്റ്റാലിന്‍ ആവര്‍ത്തിച്ചു.
Read more
റെസ്റ്റോറന്റുകളിലെ ടേക്ക് എവേ സേവനങ്ങളും ഭക്ഷണ വിതരണവും രാവിലെ 7 മുതല്‍ രാത്രി 10 വരെ മാത്രമേ അനുവദിക്കൂ. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല. വിമാനം, ട്രെയിന്‍, ബസ് യാത്രകള്‍ക്കായി സ്വന്തം വാഹനത്തിലും വാടകയ്ക്കെടുത്ത വാഹനങ്ങളിലും പോകുന്നവര്‍ ടിക്കറ്റ്/ പാസ് കരുതണം.