കോവിഡ് വ്യാപനം: തമിഴ്നാട്ടില്‍ നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍, രാത്രി കര്‍ഫ്യൂ തുടരുന്നു

തമിഴ്നാട്ടില്‍ ഒമൈക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ജനുവരി 6 മുതല്‍ പ്രവൃത്തി ദിവസങ്ങളില്‍, രാത്രി 10 മണി മുതല്‍ രാവിലെ 5 മണി വരെ കര്‍ഫ്യൂ ആണ്. അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട് .

പാല്‍, പത്രം, ആശുപത്രികള്‍, മെഡിക്കല്‍ ലബോറട്ടറികള്‍, ഫാര്‍മസികള്‍, ആംബുലന്‍സ് സേവനങ്ങള്‍, ബാങ്കിംഗ് സേവനങ്ങള്‍, ചരക്ക് വാഹനങ്ങള്‍, ഇന്ധന വിതരണം എന്നിവ അനുവദിക്കും. പെട്രോള്‍, ഡീസല്‍ ബങ്കുകള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഒരു ആരാധനാലയത്തിലും ഭക്തരെ പ്രവേശിപ്പിക്കില്ല. ജനുവരി 9 ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ സമയത്ത്, ഈ അവശ്യ സേവനങ്ങള്‍ അനുവദിക്കും. പൊതുഗതാഗതവും മെട്രോ റെയില്‍ സര്‍വീസുകളും പ്രവര്‍ത്തിക്കില്ല. മറ്റു ദിവസം പകുതി യാത്രക്കാരെ അനുവദിക്കും. സര്‍ക്കാരിന്റെ പൊങ്കല്‍ ആഘോഷങ്ങളും മാറ്റി വെച്ചതായി സ്റ്റാലിന്‍ ആവര്‍ത്തിച്ചു.

റെസ്റ്റോറന്റുകളിലെ ടേക്ക് എവേ സേവനങ്ങളും ഭക്ഷണ വിതരണവും രാവിലെ 7 മുതല്‍ രാത്രി 10 വരെ മാത്രമേ അനുവദിക്കൂ. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല. വിമാനം, ട്രെയിന്‍, ബസ് യാത്രകള്‍ക്കായി സ്വന്തം വാഹനത്തിലും വാടകയ്ക്കെടുത്ത വാഹനങ്ങളിലും പോകുന്നവര്‍ ടിക്കറ്റ്/ പാസ് കരുതണം.

Latest Stories

"വിരമിച്ച് കഴിഞ്ഞ് എന്നെ ധോണി വിളിച്ചതേയില്ല"; എം എസ് ധോണി ചെയ്തത് മോശമായ പ്രവർത്തിയെന്ന് ആരാധകർ

പുഷ്പ 2 ഒ.ടി.ടിയില്‍! പ്രതികരിച്ച് നിര്‍മ്മാതാക്കള്‍

ഇതിഹാസ റെസ്റ്റ്ലർ റെയ് മിസ്റ്റീരിയോ സീനിയർ അന്തരിച്ചു

പി കെ ശശിക്കെതിരെ അച്ചടക്ക നടപടി; രണ്ട് ചുമതലകളിൽ നിന്ന് മാറ്റി സിപിഐഎം

ഗാര്‍ഹികപീഡന നിയമങ്ങൾ ഭര്‍ത്താവിനെ പിഴിയാനുള്ളതല്ലെന്ന് സുപ്രീംകോടതി; കുറ്റങ്ങൾ പാക്കേജായി ചുമത്തുന്നുവെന്ന് നിരീക്ഷണം

നീ എത്ര ദുരന്തം ആയാലും ഞാൻ പിന്തുണക്കും, നിന്റെ കഴിവ് എനിക്ക് നന്നായി അറിയാം; ഇതിഹാസം തന്നോട് പറഞ്ഞതായി വെളിപ്പെടുത്തി സഞ്ജു സാംസൺ

മഞ്ഞപ്പിത്തം; രോഗബാധിതരുള്ള കളമശ്ശേരിയിലെ വാർഡുകളിൽ ഇന്ന് മെഡിക്കൽ ക്യാമ്പ്, രോഗലക്ഷണങ്ങൾ ഉള്ളത് മുപ്പത്തിലധികം പേർക്ക്

ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി രണ്ട് മരണം; 50 വയസുകാരനായ ഡോക്ടർ പിടിയിൽ

BGT 2024: ഓസ്‌ട്രേലിയ കാണിക്കുന്നത് മണ്ടത്തരം, അവന്മാർക്ക് ബോധമില്ലേ"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

സിനിമ കാണാതെ ഇറങ്ങിപ്പോയോ? കാണാത്ത ഭാഗത്തിന്‍റെ ടിക്കറ്റ് പൈസ തിരികെ കിട്ടും; പുതിയ സംവിധാനവുമായി പിവിആര്‍