തിരഞ്ഞെടുപ്പ് ചൂടിനിടെ ബിജെപി എംപി വരുണ്‍ ഗാന്ധിക്ക് കോവിഡ്

ബിജെപി എംപി വരുണ്‍ ഗാന്ധി ശക്തമായ ലക്ഷണങ്ങളോടെ കോവിഡ് പോസിറ്റീവ് ആയ്. തന്റെ ലോക്സഭാ മണ്ഡലമായ പിലിബിത്ത് സന്ദര്‍ശനത്തിനിടെയാണ് തനിക്ക് വൈറസ് ബാധ ഉണ്ടായതെന്ന് ബിജെപി നേതാവ് പറഞ്ഞു.

അടുത്ത മാസം അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മുന്‍കരുതല്‍ ഡോസുകള്‍ നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് എന്ന് എംപി കൂട്ടിച്ചേര്‍ത്തു.

Read more

‘പിലിഭിത്തില്‍ 3 ദിവസം കഴിഞ്ഞപ്പോള്‍, വളരെ ശക്തമായ രോഗലക്ഷണങ്ങളോടെ കൊവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞു. ഞങ്ങള്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഇടയിലാണ്. സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍കരുതല്‍ ഡോസുകള്‍ നല്‍കണം’, ഗാന്ധി ട്വീറ്റ് ചെയ്തു.