സി.പി.ഐ (എം) പോളിറ്റ് ബ്യുറോ അംഗം മുഹമ്മദ് സലീമിന് കോവിഡ്-19 സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ നിന്നുള്ള നേതാവായ ഇദ്ദേഹം മുൻ ലോക്സഭാംഗവുമാണ്. കോവിഡ്-19 സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
“എനിക്ക് വളരെ നേരിയ ലക്ഷണങ്ങളോടെയുള്ള കോവിഡ് സ്ഥിരീകരിച്ചു, ഡോക്ടറുടെ ഉപദേശപ്രകാരം എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്റെ സുഹൃത്തുക്കൾ, കുടുംബം, അയൽക്കാർ എന്നിവർക്ക് അണുബാധ ഉണ്ടാവുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനം” മുഹമ്മദ് സലീം ട്വിറ്ററിൽ കുറിച്ചു.
കൊൽക്കത്ത ഈസ്റ്റേൺ ബൈപ്പാസിലെ സ്വകാര്യ ആശുപത്രിയിലാണ് മുഹമ്മദ് സലീമിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. മറ്റൊരു മുതിർന്ന നേതാവായ ശ്യാംലാൽ ചക്രബർത്തിയെയും കോവിഡ് സ്ഥിരീകരിച്ച് ഈസ്റ്റേൺ ബൈപാസിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.