'രാജസ്ഥാൻ ജയം തുണയായി'; സിപിഎം ദേശീയ പാർട്ടി തന്നെ, 2033 വരെ ഭീഷണിയില്ല

രാജസ്ഥാനിൽ ജയിച്ചതോടെ സിപിഎം ദേശീയ പാർട്ടി പദവിയിൽ മാറ്റമില്ലാതെ തുടരും. 2033 വരെ ദേശീയ പാർട്ടി എന്ന നിലയിൽ സിപിഎമ്മിന് ഭീഷണിയില്ല. കേരളം, ബംഗാൾ, തമിഴ്‌നാട്, ത്രിപുര എന്നീ 4 സംസ്‌ഥാനങ്ങളിൽ സിപിഎമ്മിന് സംസ്ഥാന പാർട്ടി പദവിയുള്ളത് കൊണ്ടാണു നിലവിൽ ദേശീയ പാർട്ടിയായി തുടരുന്നത്. അതേസമയം ബംഗാളിൽ 2026 ൽ സംസ്‌ഥാന പദവി നഷ്ടമാകുന്ന സാഹചര്യമാണ് ഉള്ളത്.

സികാറിലെ ജയത്തോടെ സിപിഎമ്മിന് രാജസ്ഥാനിൽ കൂടി സംസ്‌ഥാന പദവി ലഭിക്കും. ബംഗാളിൽ പദവി നഷ്ടമായാലും രാജസ്ഥാനിലെ പ്രകടനത്തിൻ്റെ അടിസ്‌ഥാനത്തിൽ നാലിടത്ത് സംസ്ഥാന പാർട്ടിയായി തുടരാം. തമിഴ്‌നാട്ടിൽ നിന്ന് 2 സീറ്റിൽ ജയിച്ചതിനാൽ അവിടെ സംസ്‌ഥാന പാർട്ടിയായി തുടരാം. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഭേദപ്പെട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ത്രിപുരയിൽ സംസ്‌ഥാന പാർട്ടി പദവിയുണ്ട്.

ദേശീയതലത്തിൽ സിപിഎം 4 സീറ്റും സിപിഐ 2 സീറ്റും സിപിഐ എംഎൽ 2 സീറ്റുമാണ് നേടിയിരിക്കുന്നത്. കേരളത്തിൽ ഒന്നിന് പുറമേ തമിഴ്‌നാട്ടിൽ രണ്ടിടത്തും രാജസ്‌ഥാനിൽ ഒരിടത്തുമാണ് സിപിഎം ജയിച്ചത്. രാജസ്‌ഥാനിൽ സികാർ മണ്ഡലത്തിൽ സംസ്ഥാന സെക്രട്ടറി ആംരാ റാം 72,896 വോട്ടിനാണ് ജയിച്ചത്. തമിഴ്‌നാട്ടിൽ മധുര, ഡിണ്ടിഗൽ മണ്ഡലങ്ങളിലാണ് ജയിച്ചത്. മധുരയിൽ എസ്. വെങ്കിടേശൻ 2 ലക്ഷത്തിലേറെ വോട്ടിന് വിജയിച്ചു.

ഡിണ്ടിഗലിൽ ആർ. സച്ചിദാനന്ദം നാലര ലക്ഷത്തോളം വോട്ടിനാണ് വിജയിച്ചത്. തമിഴ്‌നാട്ടിലെ തിരുപ്പൂർ, നാഗപട്ടണം എന്നിവിടങ്ങളിലാണ് സിപിഐയുടെ ജയം. നാഗപട്ടണത്ത് വി.സെൽവരാജ് 2 ലക്ഷത്തിലേറെ വോട്ടിനും തിരുപ്പൂരിൽ കെ.സുബ്ബരായൻ ഒന്നേകാൽ ലക്ഷത്തോളം വോട്ടിനും ജയിച്ചു. ബിഹാറിലെ അറ മണ്ഡലത്തിൽ സുധാമ പ്രസാദ്, കാരാക്കാട്ട് മണ്ഡലത്തിൽ രാജാറാം സിങ് എന്നീ സിപിഐ എംഎൽ സ്‌ഥാനാർഥികൾ വിജയിച്ചു. ഇന്ത്യാസഖ്യത്തിന്റെ ഭാഗമായിരുന്നു പാർട്ടി.

Latest Stories

ഹരിയാന ആവര്‍ത്തിക്കാന്‍ മഹാരാഷ്ട്രയില്‍ ബിജെപിക്കാകുമോ?; ശത്രുവിനെ നോക്കി തന്ത്രം മെനയല്‍

ഡിജെ പരിപാടിക്കിടെ കൗമാരക്കാരന് ദാരുണാന്ത്യം; ശബ്ദം കുറയ്ക്കാന്‍ സംഘാടകര്‍ തയ്യാറായില്ലെന്ന് മാതാവ്

ആ സിനിമയില്‍ അഭിനയിച്ചതോടെ ഞാന്‍ മദ്യപാനിയായി മാറി, കഥാപാത്രം അങ്ങനെയാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല: ഷാരൂഖ് ഖാന്‍

ഒരൊറ്റ മത്സരത്തിൽ നാണക്കേടിന്റെ റെക്കോഡ് അനവധി, ഇന്ത്യക്ക് കിട്ടിയത് വമ്പൻ അപമാനം; ട്രോളുകളിൽ നിറഞ്ഞ് രോഹിതും പിള്ളേരും

ടാറ്റയുടെ കിരീടത്തിൽ ഒന്നല്ല, രണ്ട് 5-സ്റ്റാർ റേറ്റിംഗ് തിളക്കം!

ഹാവൂ, രണ്ടാം ദിവസം അവസാനിച്ചു; കിവീസ് ഡ്രൈവിംഗ് സീറ്റിൽ; ഇന്ത്യ ബാക്ക്‌ഫുട്ടിൽ

തിന്നുമ്പോൾ രുചി, സൂക്ഷിച്ചില്ലെങ്കിൽ മരണം ഉറപ്പ്; ജപ്പാൻ്റെ പ്രിയപ്പെട്ട 'ഫുഗു'...

ചിത കത്തുമ്പോൾ: 'ദിവ്യ പറഞ്ഞതും മറ്റുള്ളവര്‍ പറയുന്നതും'; നവീൻ ബാബു ശരിയെന്ന് പാർട്ടിയും ജനങ്ങളും ഉദ്യോഗസ്ഥരും

എന്താണ് അമേരിക്കയിൽ നിന്ന് ഇസ്രായേൽ സ്വന്തമാക്കിയ വജ്രായുധം 'താഡ്' !

പരാതി ലഭിച്ചത് മരണശേഷം; നവീൻ ബാബുവിനെതിരെ പ്രശാന്തൻ നൽകിയ പരാതിയിൽ അന്വേഷണം, ഉത്തരവിട്ട് വിജിലൻസ് ഡയറക്ടർ