മുഖ്യമന്ത്രിക്കെതിരെയുള്ള യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തെ പരിഹസിച്ച് എംഎം മണി. വിമാനത്തില്‍ നടന്ന പ്രതിഷേധത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. ഇ.പി ഊതിയാ പറക്കുന്നതാണോ ഊത്തന്‍മാരെന്നും, വീണതല്ല സാഷ്ടാംഗം പ്രണമിച്ചതാണെന്നുമാണ് എം.എം മണി ഫെയ്സ്ബുക്കില്‍ കുറിച്ചത്.
സംഭവത്തിൽ ഇന്ന് രാവിലെയാണ് എംഎം മണി തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ഇട്ടത്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തിലാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധമുണ്ടായത്.
അതേസമയം വിമാനത്തിൽവെച്ച് ഇപി ജയരാജൻ മർദിച്ചെന്ന് കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസിൽ പരാതി നൽകി.യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ അടക്കമുള്ളവർക്കെതിരായാണ് കേസെടുത്തിരിക്കുന്നത്.
വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തൽ, എയർ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.