സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ഇന്ന്; തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തും

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താന്‍ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് തുടങ്ങും. ബംഗാള്‍ ത്രിപുര, കേരളം എന്നിവിടങ്ങളിലെ തിരിച്ചടി പി.ബി വിലയിരുത്തും. പരാജയത്തില്‍ നേതൃത്വത്തിന് കൂട്ടുത്തരവാദിത്തമുണ്ടെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് സിപിഎമ്മിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. ഉത്തരേന്ത്യയില്‍ നിന്ന് ഒറ്റ സീറ്റ് പോലും പാര്‍ട്ടിക്ക് നേടാനായില്ല. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി ആകെ മൂന്ന് സീറ്റ് മാത്രമാണ് മാത്രമാണ് സിപിഎമ്മിന് നേടാനായത്.

ജൂണ്‍ മാസം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗവും തോല്‍വിയുടെ കാരണങ്ങള്‍ സംബന്ധിച്ച് വിശകലനം നടത്തും. ബംഗാളിലെ പരാജയം കോണ്‍ഗ്രസുമായുണ്ടായിരുന്ന സഖ്യം തകര്‍ന്നതു കൊണ്ടാണോ എന്ന് യോഗം പരിശോധിക്കും. കേരളത്തില്‍ ശബരിമല വിഷയം തിരിച്ചടിയായോ എന്നും പാര്‍ട്ടി ചര്‍ച്ച ചെയ്യും.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി