പഞ്ചാബ് കോൺ​ഗ്രസിൽ പ്രതിസന്ധി; മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് രാജിവെച്ചേക്കും

പഞ്ചാബ് കോൺ​ഗ്രസിലെ ​ഗ്രൂപ്പ് വഴക്ക് മുഖ്യമന്ത്രി അമരീന്ദർ സിം​ഗിന്റെ രാജിയിലേക്കെന്ന് സൂചന. അമരീന്ദറിനോട് മാറി നിൽക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടതയാണ് റിപ്പോർട്ട്.

അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎൽഎമാർ ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ചേരുന്ന നിയമസഭ കക്ഷി യോഗം നിർണായകമാകും.

അമരീന്ദർ സിങ്ങും പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ധുവും തമ്മിലുള്ള തർക്കത്തെ തുടർന്ന് നേതൃമാറ്റമെന്ന സമ്മർദ്ധത്തിലാണ് കോൺഗ്രസ്‌ ഹൈക്കമാൻഡ് എന്നാണ് വിവരം.

ആകെയുള്ള 80 കോൺഗ്രസ് എംഎൽഎമാരിൽ 40 പേർ സിദ്ധുവിനൊപ്പമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ബാക്കിനിൽക്കെ നേതൃമാറ്റം കൊണ്ടുവന്നു പ്രശ്നപരിഹാരത്തിനാണ് ഹൈക്കമാൻഡ് ശ്രമം.

അമരീന്ദർ സിംഗ് സോണിയ ഗാന്ധിയുമായി സംസാരിച്ചു. അപമാനം സഹിച്ച് പാർട്ടിയിൽ തുടരണോയെന്നാണ് അമരീന്ദർ സിം​ഗിന്റെ നിലപാട്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ