ലോക്‌സഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് രാജ്യവ്യാപകമായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വലിയ രീതിയില്‍ പണമൊഴുകുന്നു. രാജ്യത്താകമാനം ഇതുവരെ 8,889 കോടി രൂപയുടെ സാധനങ്ങളാണ് പിടിച്ചെടുത്തത്. ഗുജറാത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ കണ്ടെടുത്തത്. 1461 കോടി രൂപയുടെ സാധനങ്ങളാണ് ഗുജറാത്തില്‍ നിന്ന് പിടിച്ചെടുത്തത്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തത് തെലങ്കാനയില്‍ നിന്നാണ്. 114 കോടിയുടെ കറന്‍സിയാണ് സംസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തത്. മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 18 വരെയുള്ള കണക്കുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്. തിരഞ്ഞെടുപ്പ് ഘട്ടങ്ങളെല്ലാം അവസാനിക്കുമ്പോള്‍ കണക്കുകള്‍ വര്‍ദ്ധിക്കാനാണ് സാധ്യത.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 3,958 കോടിയുടെ മയക്കുമരുന്നും പിടിച്ചെടുത്തിട്ടുണ്ട്. കോരളത്തില്‍ നിന്ന് പിടിച്ചെടുത്തത് 97.62 കോടിയുടെ സാധനങ്ങളാണ്. 2019ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 3475 കോടിയുടെ സാധനങ്ങളായിരുന്നു പിടിച്ചെടുത്തത്.