പെണ്‍കുട്ടിയെ പ്രസവിച്ചതിന് ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരമര്‍ദ്ദനം; യുവതി ഗുരുതരാവസ്ഥയില്‍

പെണ്‍കുട്ടികളെ പ്രസവിച്ചതിന്റെ പേരില്‍ സ്ത്രീക്ക് ഏല്‍ക്കേണ്ടി വന്നത് ക്രൂരമര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലാണ് സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.

ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഗുരുതര പരിക്കുകളോടെ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആണ്‍കുട്ടിക്ക് ജന്മം നല്‍കിയില്ലെന്നാരോപിച്ച് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് എന്നെ ക്രൂരമായി മര്‍ദ്ദിച്ചു.

രണ്ടാമതും പെണ്‍കുട്ടി ജനിച്ചതോടെയാണ് ഉപദ്രവം കൂടിയത്. മര്‍ദ്ദനം സഹിക്കാനാവാതെയാണ് ജോലിയ്ക്ക് പോയിത്തുടങ്ങിയത്.’ – സ്ത്രീ പറഞ്ഞു. രണ്ട് സ്ത്രീകള്‍ ഇവരെ മര്‍ദ്ദിക്കുന്നതും ആ സമയം വേദനകൊണ്ട് കരയുന്ന ഇവര്‍ വെറുതെ വിടാന്‍ അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.

സ്ത്രീയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മഹോബ പൊലീസ് സൂപ്രണ്ട് സുധ സിംഗ് പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം