ക്രൂയിസ് ലഹരി പാർട്ടി: ലഹരിമരുന്നുകൾ വാങ്ങിയത് ക്രിപ്‌റ്റോ കറൻസി ഉപയോഗിച്ചെന്ന് എൻ.സി.ബി

കോർഡെലിയ ക്രൂയിസിന്റെ ഉടമസ്ഥതയിലുള്ള കപ്പലിൽ നിന്ന് ശനിയാഴ്ച രാത്രി കണ്ടെടുത്ത ലഹരി മരുന്നുകൾ ക്രിപ്റ്റോ കറൻസി ഉപയോഗിച്ചാണ് വാങ്ങിയതെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) സംശയിക്കുന്നു.

കേസിൽ ഒരു പ്രമുഖ മയക്കുമരുന്ന് കച്ചവടക്കാരനായ ശ്രേയസ് നായരെ എൻസിബി തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ‘ഡാർക്ക് വെബ്’ വഴി മരുന്നുകളുടെ ഓർഡറുകൾ ഇദ്ദേഹത്തിന് ലഭിക്കുകയും ബിറ്റ്കോയിനിൽ പണമടയ്ക്കുകയും ചെയ്തു, ഏജൻസി പറഞ്ഞു.

ശനിയാഴ്ച, മുംബൈ തീരത്ത് ഒരു ക്രൂയിസ് കപ്പലിൽ നടന്ന ലഹരി പാർട്ടിയിൽ എൻസിബി റെയ്ഡ് നടത്തിയിരുന്നു. കോർഡേലിയ ക്രൂയിസിന്റെ എംപ്രസ് കപ്പലിൽ നടത്തിയ റെയ്ഡിൽ എൻസിബി ഉദ്യോഗസ്ഥരുടെ ഒരു സംഘം കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഎ തുടങ്ങിയ ലഹരി മരുന്നുകൾ പിടിച്ചെടുത്തു.

കേസുമായി ബന്ധപ്പെട്ട് നടൻ ഷാരൂഖിന്റെ മകൻ ആര്യൻ ഖാനെയും മറ്റ് ഏഴ് പേരെയും തിങ്കളാഴ്ച മുംബൈ കോടതി എൻസിബി കസ്റ്റഡിയിൽ വിട്ടു.

ആര്യൻ ഖാനിൽ നിന്നും അദ്ദേഹത്തെ പരിപാടിക്ക് ക്ഷണിച്ചത് ആരാണെന്നും സുഹൃത്തുക്കളുടെ കൈവശമുണ്ടായിരുന്ന ലഹരി മരുന്നുകൾക്ക് ആരാണ് പണം നൽകിയതെന്നും ചോദിച്ചറിയാനാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ശ്രമിക്കുന്നത്.

ശനിയാഴ്ച റെയ്ഡ് നടന്നപ്പോൾ കോർഡേലിയ ക്രൂയിസിന്റെ എംപ്രസ് കപ്പലിൽ നടന്ന പരിപാടിയുടെ സംഘാടകരെക്കുറിച്ചും എൻസിബി അന്വേഷിക്കുന്നുണ്ട്. റെയ്ഡ് ഉണ്ടായിരുന്നിട്ടും ഇവർ കപ്പൽ സമുദ്രത്തിലേക്ക് കൊണ്ടുപോയി.

ഫാഷൻ ടിവി ഇന്ത്യയും ഡൽഹി ആസ്ഥാനമായുള്ള നമാസ്‌ക്രേ എക്‌സ്‌പീരിയൻസും ചേർന്നാണ് ഡിജെ ഷോകളും പൂൾ പാർട്ടിയും അടങ്ങുന്ന ക്രെ ആർക്ക് എന്ന പരിപാടി സംഘടിപ്പിച്ചത്.

കപ്പലിലുണ്ടായിരുന്ന ചില യാത്രക്കാർ മയക്കുമരുന്ന് കഴിച്ച് ബഹളമുണ്ടാക്കിയതായും എൻസിബിക്ക് വിവരം ലഭിച്ചിട്ടുണ്ട്. കപ്പലിലെ ചില ജനലുകൾ അവർ തകർക്കുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തു. അവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കപ്പൽ തിങ്കളാഴ്ച മുംബൈയിൽ തിരിച്ചെത്തിയ ശേഷം എൻസിബി ഉദ്യോഗസ്ഥർ മറ്റൊരു തിരച്ചിൽ നടത്തിയിരുന്നു.

Latest Stories

IPL MEMORIES: കൈയും കാലും മുഖവും എല്ലാം കെട്ടി ആ വിദേശ താരങ്ങൾ എന്നെ ഉപദ്രവിച്ചു, മദ്യപിച്ച ശേഷം എന്നെ അവർ ഉപേക്ഷിച്ചു; ഇന്ത്യൻ സൂപ്പർതാരം ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ

ട്രംപിന്റെ നയങ്ങളെക്കുറിച്ചുള്ള അഭിപ്രായ വ്യത്യസം; ഫ്രഞ്ച് ശാസ്ത്രജ്ഞന്റെ പ്രവേശനം നിഷേധിക്കുകയും നാടുകടത്തുകയും ചെയ്ത് യുഎസ്

അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിവാദ വിധി; അപലപിച്ച് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി, സുപ്രീംകോടതി ഇടപെടണമെന്ന് അഭിഭാഷകർ; പ്രതിഷേധം ശക്തം

IPL 2025: മോനെ ഋതുരാജേ, നിന്നെ കാത്ത് ഒരു പണിയുണ്ട്: ആകാശ് ചോപ്ര

ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടെയും മരണം; നോബിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി, ജാമ്യം നൽകരുതെന്ന് ഷൈനിയുടെ അച്ഛൻ, കക്ഷി ചേർന്നു

ഞെട്ടിക്കും വില! ഖുറേഷി അബ്രാമിന്റെ സ്‌റ്റൈലിഷ് ലുക്കിന് മാത്രം പൊടിച്ചത് ലക്ഷങ്ങള്‍; ജാക്കറ്റിന്റെയും സണ്‍ഗ്ലാസിന്റെയും വില ഇതാണ്

എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നിർബന്ധിത പഠന വിഷയമാക്കും; നിർണായക തീരുമാനവുമായി കർണാടക

CT 2025: ചാമ്പ്യൻസ് ട്രോഫി ടീമിൽ എടുത്തില്ല, രോഹിത്തിന് മറുപടിയുമായി മുഹമ്മദ് സിറാജ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

8 വര്‍ഷം മുമ്പ് ഞാന്‍ ചെയ്തു പോയ തെറ്റാണ്, നിങ്ങള്‍ ക്ഷമിക്കുമെന്ന് കരുതുന്നു..; വീഡിയോയുമായി പ്രകാശ് രാജ്

ആശാവർക്കർമാരുടെ സമരം; സര്‍ക്കാര്‍ സമീപനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി