ഫിൻജാൽ ചുഴലിക്കാറ്റ്; പുതുച്ചേരിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും, രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങി, 24 മണിക്കൂറിനിടെ റെക്കോഡ് മഴ

പുതുച്ചേരിയിലും സമീപ ജില്ലയായ തമിഴ്നാട്ടിലെ വിഴുപ്പുറത്തും കനത്ത മഴയും വെള്ളപ്പൊക്കവും. ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ടത്തിന് പിന്നാലെ പുതുച്ചേരിയിൽ 24 മണിക്കൂറിനിടെ 48.37 സെന്ർറിമീറ്റർ മഴയും വിഴുപ്പുറത്തെ മൈലത്ത് 50 സെന്‍റിമീറ്റര്‍ മഴയും ആണ് ലഭിച്ചത്. രണ്ടിടത്തും നൂറുകണക്കിന് വീടുകളിലും ഫ്ലാറ്റുകളിലും വെള്ളം കയറി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങി.

1978ലെ 31.9 സെന്റിമീറ്റർ മഴക്കണക്കാണ് പുതുച്ചേരിയില്‍ മറികടന്നത്. ഇന്ന് രാത്രി വരെ അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കരതൊട്ടെങ്കിലും ഫിൻജാൽ പുതുച്ചേരി തീരത്ത് നിന്ന് നീങ്ങിയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൃഷ്ണനഗറിലെ വീടുകളിൽ കുടുങ്ങിയ 500ലേറെ പേരെ രക്ഷപ്പെടുത്താൻ ജില്ലാ ഭരണകൂടം സൈന്യത്തിന്‍റെ സഹായം തേടി. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ആറോടെ രക്ഷാദൗത്യം ആരംഭിച്ചു. ഇതുവരെ 100 പേരെ പുറത്തെത്തിച്ചു.

എല്ലാ സ്കൂളുകളും കോളേജുകളും ദുരിതാശ്വാസ ക്യാമ്പുകൾക്കായി വിട്ടുനൽകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തമിഴ്നാട്ടിലെ വിഴുപ്പുറത്തും കടലൂരിലും കള്ളക്കുറിച്ചിയിലും ശക്തമായ മഴ തുടരുകയാണ്. പുതുച്ചേരിയിലും തമിഴ്നാട്ടിലെ 5 ജില്ലകളിലും റെഡ് അലർട്ട് തുടരുകയാണ് . തമിഴ്നാട്ടിലെ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈയിൽ രാവിലെ മഴ മാറി നിന്നത് ആശ്വാസമായി. നിലവിൽ ചെന്നൈയിൽ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പാണ് ചെന്നൈയിലുള്ളത്. ചെന്നൈ വിമാനത്താവളം പുലർച്ചെ ഒരു മണിക്ക് തുറന്നെങ്കിലും ചില വിമാനങ്ങൾ വൈകി. ചെന്നൈയിൽ നാല് പേരാണ് മഴക്കെടുതിയിൽ മരിച്ചത്. ആന്ധ്രയുടെ തെക്കൻ ജില്ലകളിൽ ഇന്നും നാളെയും കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, ഫിൻജാൽ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തീവ്രന്യൂനമർദ്ദമായി മാറി.

Latest Stories

ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്‌നങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാര്‍; നിലപാട് അറിയിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യീദ് അബ്ബാസ് അരാഗ്ചി

CSK VS SRH: ഇനിയും ഇതുപോലെ പത്ത് ക്യാച്ചുകളെടുക്കട്ടെ ഷേര്‍ ഖാന്‍, സിഎസ്‌കെ ബാറ്ററെ പുറത്താക്കിയ കാമിന്ദു മെന്‍ഡിസിന്റെ കിടിലന്‍ ക്യാച്ച്, വീഡിയോ

കാനം രാജേന്ദ്രന്റെ കുടുംബത്തോട് ക്ഷമാപണം നടത്തി ബിനോയ് വിശ്വം; നടപടി സന്ദീപ് രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ

CSK VS SRH: ബാറ്റ് ചെയ്യാനും അറിയില്ല, ബോളിങ്ങും അറിയില്ല, ഇങ്ങനെയൊരു മരവാഴ, ഇവനെയൊക്കെ പിന്നെ എന്തിനാ ടീമിലെടുത്തത്, ചെന്നൈ താരത്തിന് ട്രോളോടു ട്രോള്‍

CSK VS SRH: സ്റ്റംപ് ഇവിടെയല്ല ഷമിയേ അവിടെ, ചെന്നൈക്കെതിരെ ഒരു അപൂര്‍വ നോബോള്‍ എറിഞ്ഞ് മുഹമ്മദ് ഷമി, ഇയാള്‍ക്കിത് എന്ത് പറ്റിയെന്ന് ആരാധകര്‍, വീഡിയോ

പാക് പൗരന്മാരെ ഉടന്‍ തിരിച്ചയക്കാന്‍ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം; 416 ഇന്ത്യന്‍ പൗരന്‍മാര്‍ മടങ്ങിയെത്തി; നയതന്ത്ര തലത്തിലെ നടപടികള്‍ കടുപ്പിച്ച് രാജ്യം

CSK VS SRH: ചരിത്രത്തില്‍ ഇടംപിടിച്ച് എംഎസ് ധോണി, രോഹിതിനും കോഹ്ലിക്കുമൊപ്പം ഇനി തലയും, കയ്യടിച്ച് ആരാധകര്‍

റഷ്യന്‍ ജനറല്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു; സ്‌ഫോടനം റഷ്യ-യുഎസ് ചര്‍ച്ചയ്ക്ക് തൊട്ടുമുന്‍പ്

എന്‍ രാമചന്ദ്രന് വിട നല്‍കി ജന്മനാട്; സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ; അവസാനമായി ഒരു നോക്ക് കാണാനെത്തിയത് ജനസാഗരം

IPL 2025: മറ്റുളളവരെ കുറ്റം പറയാന്‍ നിനക്ക് എന്തധികാരം, ആദ്യം സ്വയം നന്നാവാന്‍ നോക്ക്‌, റിയാന്‍ പരാഗിനെ നിര്‍ത്തിപൊരിച്ച് മുന്‍ ഇന്ത്യന്‍ താരം