ഡി.കെയോട് ഓക്കെ പറഞ്ഞ് ജനം; ഒരു ലക്ഷം കടന്ന് ഭൂരിപക്ഷം,

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കനകപുര മണ്ഡലത്തിൽ നിന്ന് തിളക്കമാർന്ന വിജയം നേടി കോൺഗ്രസ് നേതാവും പിസിസി അദ്ധ്യക്ഷനുമായ ഡി കെ ശിവകുമാർ. സ്നേഹം വോട്ടായി മണ്ഡലത്തിലെ ജനങ്ങൾ നൽകിയപ്പോൾ ഒരുലക്ഷത്തിൽ കൂടുതൽ വോട്ടെന്ന കനത്ത ഭൂരിപക്ഷവുമായാണ് ഡികെ വിജയിച്ചു കയറുന്നത്. ഡികെയുടെ എതിരാളിയായിരുന്നത് ബിജെപി സ്ഥാനാർത്ഥിയും മന്ത്രിയുമായ മന്ത്രി ആർ അശോകയാണ്.

നാലാം തവണയാണ് കനകപുര മണ്ഡലത്തിൽ നിന്ന് ഡി.കെ. ജനവിധി തേടുന്നത്. എഴ് തവണ എം.എല്‍.എ. ആയ ഡി.കെ. ശിവകുമാര്‍ 2008 മുതല്‍ മത്സരിക്കുന്ന മണ്ഡലമാണ് ജന്മനാടായ കനകപുര. ഡികെ സംസ്ഥാനത്ത് ഉടനീളം തിരക്കിട്ട പ്രചാരണവുമായി സജീവമായപ്പോൾ കൂടുതല്‍ സമയം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് രാപ്പകലില്ലാതെ വോട്ടുറപ്പിക്കുകയായിരുന്നു ബി.ജെ.പി. സ്ഥാനാര്‍ത്ഥി ആര്‍. അശോക്. കനകപുര കൂടാതെ സിറ്റിംഗ് സീറ്റായ പത്മനാഭ നഗറിലും ജനവിധി തേടുന്നുണ്ട് അശോക്.

അതേ സമയം തിരഞ്ഞെടുപ്പിന് ശേഷം ജെഡിഎസുമായി സഖ്യമുണ്ടാക്കില്ലെന്ന് ഡികെ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് സ്വന്തമായി തന്നെ സർക്കാരുണ്ടാക്കുമെന്നും ജെഡിഎസുമായി സഖ്യമുണ്ടാക്കേണ്ട ഒരു അവസരവും ഉണ്ടാവില്ലെന്നും ഡികെ പറഞ്ഞിരുന്നു. 130-150 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് പറഞ്ഞ് ശിവകുമാറിന്റെ വാദത്തെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ള നേതാക്കൾ ശരിവെയ്ക്കുകയും ചെയ്തിരുന്നു.

Latest Stories

നടനും സംവിധായകനുമായ മനോജ് ഭാരതിരാജ വിടവാങ്ങി

കേരളത്തിന് ആവശ്യമായ സഹായം നല്‍കി; 36 കോടി കേരളം ഇതുവരെ വിനിയോഗിച്ചില്ലെന്ന് അമിത്ഷാ

ഛത്തീസ്ഗഢില്‍ 3 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു; കൊല്ലപ്പെട്ടവരില്‍ 5 കോടി തലയ്ക്ക് വിലയിട്ടിരുന്ന നേതാവും

അവധിക്കാലത്ത് രക്ഷിതാക്കള്‍ ശ്രദ്ധിക്കുക; കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്നത് സ്‌നേഹവും കരുതലുമല്ല, കുറ്റകൃത്യം; അറിയാം ജുവനൈല്‍ ഡ്രൈവിംഗിന്റെ ശിക്ഷകള്‍

എസ്പി സുജിത്ദാസിന് പുതിയ ചുമതല നല്‍കി; ഐടി എസ്പി ആയി നിയമനം നല്‍കി ആഭ്യന്തര വകുപ്പ്

വിലങ്ങാട് ഉരുളെടുത്ത വീടിന് കെട്ടിട നികുതി; വാടക വീട്ടിലെത്തിയ നോട്ടീസ് കണ്ട് ഞെട്ടി സോണി

കൊടകര കുഴല്‍പ്പണം, എത്തിച്ചത് ബിജെപിയ്ക്ക് വേണ്ടിയല്ല; കേരള പൊലീസിനെ തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ഏഴര കോടി രൂപയുടെ ആസ്തിയുള്ള ലോകത്തിലെ കോടീശ്വരനായ ഭിക്ഷക്കാരൻ !

തമീം ഇഖ്‌ബാലിന് ഹൃദയ ശസ്ത്രക്രിയ നടത്തി; അപകട നില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതർ

ഊതി പെരുപ്പിച്ച കണക്കുകളല്ല, സത്യമായവയാണ് പുറത്തുവിട്ടത്, അലോസരപെട്ടിട്ട് കാര്യമില്ല; കുഞ്ചാക്കോ ബോബനെതിരെ ഫിയോക്ക്