Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

മകന്‍ വീണുമരിച്ച കുഴികളില്‍ ഇനിയൊരാള്‍ക്കും ജീവന്‍ പോകരുത്: മുംബൈ നഗരത്തില്‍ നിന്നും ഒരച്ഛന്റെ ഹൃദയഭേദക കാഴ്ച

, 7:03 pm

പതിനാറാം വയസില്‍ തന്റെ പ്രാണനായ മകന്‍ ഈ ലോകത്തോട് വിട പറയുമ്പോള്‍ എല്ലാ അച്ഛന്‍മാരെയും പോലെ അയാളും തേങ്ങലടക്കി മറ്റുള്ളവര്‍ക്ക് ധൈര്യം നല്‍കി. ദാദാറാവു ബില്‍ഹോര്‍ എന്ന മുംബൈക്കാരന്റെ മകന്‍ പ്രകാശ് ബില്‍ഹോര്‍ 2015 ജൂലൈയിലാണ് റോഡിലെ കുഴിയില്‍പെട്ട് അപകടത്തില്‍ മരിക്കുന്നത്.

മകന്റെ വിയോഗത്തിന് ശേഷം അവന് വേണ്ടി എന്തെങ്കിലു ചെയ്യണമെന്ന് കരുതിയിരിക്കുമ്പോഴാണ് റോഡിലെ കുഴികള്‍ അടക്കാമെന്ന തീരുമാനത്തിലെത്തിയത്. അന്ന് മുതല്‍ തുടങ്ങിയതാണ് മരണപ്പെട്ട തന്റെ മകന് വേണ്ടി ഈ അച്ഛന്റെ പ്രയത്‌നം. തന്റെ മകന്റെ മരണത്തിന് കാരണമായ റോഡിലെ കുഴികളില്‍ ഇനിയൊരാള്‍ക്കും ജീവന്‍ നഷ്ടമായിക്കൂട എന്നാണ് ഈ പിതാവിന്റെ പരിശ്രമത്തിന് പിന്നില്‍.

mumbai-father-new

മൂന്ന് വര്‍ഷംകൊണ്ട് 600 ഓളം കുഴികളാണ് ഇയാള്‍ അടച്ചത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തുനിന്ന് ശേഖരിച്ച കല്ലും മണലും ഉപയോഗിച്ചാണ് ബില്‍ഹോറിന്റെ കുഴിയടക്കല്‍. ഓരോ കുഴിയുമടച്ചശേഷം മുകളിലേക്ക് നോക്കി മകനായി പ്രാര്‍ഥിക്കും. ഇനിയാര്‍ക്കും താന്‍ അനുഭവിച്ച രീതിയിലുള്ള ഒരു അവസ്ഥ വരരുതെന്നാണ് ബില്‍ഹോറിന്റെ ആഗ്രഹം.

Advertisement