ദാഹം സഹിക്കവയ്യാതെ അധ്യാപകരുടെ കൂളറിൽ നിന്ന് വെള്ളം കുടിച്ചു, ജാതിപറഞ്ഞ് ദളിത് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര മർദ്ദനം

സ്‌കൂളിൽ അധ്യാപകർക്കായി സൂക്ഷിച്ചിരുന്ന കൂളറിൽ നിന്ന് വെള്ളം കുടിച്ചതിന് ദളിത് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര മർദ്ദനം. രാജസ്ഥാനിലെ ഭരത്പൂരിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. സ്‌കൂൾ ക്യാംപസിലെ ടാങ്കിൽ വെള്ളമില്ലാത്തതിനാൽ ദാഹം സഹിക്കവയ്യാതെയാണ് അധ്യാപകർക്കും ജീവനക്കാർക്കും കുടിക്കാനായി കൊണ്ടുവെച്ച വെള്ളത്തിൽ നിന്ന് കുറച്ച് എടുത്ത് കുടിച്ചതെന്ന് മർദനമേറ്റ ഏഴാം ക്ലാസ് വിദ്യാർഥി പറയുന്നു.

സെപ്തംബർ എട്ടിനാണ് സംഭവം നടന്നത്. മറ്റ് വിദ്യാർഥികളുടെ മുന്നിൽ വെച്ച് ഗംഗാറാം ഗുർജർ എന്ന അധ്യാപകൻ അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്ന് വിദ്യാർഥി പറഞ്ഞു. കുട്ടിയുടെ മുതുകിൽ മർദനമേറ്റതിന്റെ പാടുകളുണ്ട്. സംഭവം നടന്ന അന്ന് രാവിലെ സ്‌കൂളിൽ പ്രാർഥനാ യോഗം നടന്നിരുന്നു. ഇതിന് ശേഷം ദാഹം അനുഭവപ്പെട്ടതിനെ തുടർന്ന് സ്‌കൂളിലെ വാട്ടർ ടാങ്കിൽ നിന്ന് വെള്ളം കുടിക്കാൻ പോയി. എന്നാൽ അതിൽ വെള്ളം ഉണ്ടായിരുന്നില്ല. ദാഹം സഹിക്കാതായതോടെ അധ്യാപകർക്കായി കൊണ്ടുവെച്ച കൂളറിൽ നിന്ന് വെള്ളം കുടിച്ചുവെന്ന് വിദ്യാർഥി പറയുന്നു.

ഇത് കണ്ട ഗംഗാറാം ഗുർജർ എന്ന അധ്യാപകൻ വിദ്യാർഥിയെ വടികൊണ്ട് അടിക്കുകയും ചവിട്ടുകയുമായിരുന്നു. അധ്യാപകൻ വെള്ളം കുടിച്ച കുട്ടികളോടെല്ലാം ജാതി ചോദിക്കുകയും, തന്റെ ജാതി പറഞ്ഞപ്പോൾ അടിക്കാൻ തുടങ്ങുകയായിരുന്നെന്നും കുട്ടി പറയുന്നു. മർദനത്തെക്കുറിച്ച് വീട്ടിൽ പറഞ്ഞപ്പോൾ മാതാപിതാക്കൾ സ്‌കൂളിലെത്തി പ്രതിഷേധിച്ചു. തുടർന്നാണ് കേസിൽ അന്വേഷണം ആരംഭിച്ചത്.

ജാതിവിവേചനം നടത്തിയെന്നാരോപിച്ച് അധ്യാപകനെതിരെ കുടുംബം ലോക്കൽ പൊലീസിൽ പരാതി നൽകി. വിഷയം അന്വേഷിക്കുകയാണെന്ന് എസ്എച്ച്ഒ സുനിൽ കുമാർ അറിയിച്ചു. സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്തിട്ടുണ്ട്.

Latest Stories

മാര്‍പാപ്പ അംഗീകരിച്ച സിറോ-മലബാര്‍ സഭാ സിനഡിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കും; വിമതന്‍മാര്‍ പ്രതിഷേധത്തില്‍നിന്ന് പിന്മാറണം; വിശ്വാസികള്‍ക്കും നിര്‍ദേശവുമായി സിനഡ്

നടന്‍മാര്‍ക്ക് കെട്ടിപ്പിടിത്തം, അല്ലാത്തവരെ 'കോവിഡ്' എന്ന് പറഞ്ഞ് ഒഴിവാക്കും; നിത്യ മേനോന് വ്യാപക വിമര്‍ശനം

ബോബിയ്ക്ക് കുരുക്ക് മുറുകുന്നു; ഹണി റോസിന്റെ പരാതിയ്ക്ക് പിന്നാലെ മറ്റ് നടിമാര്‍ക്കെതിരെയുള്ള ലൈംഗികാധിക്ഷേപവും പൊലീസ് റഡാറില്‍; ബോബിയുടേയും കൂട്ടരുടേയും യൂട്യൂബ് വീഡിയോകള്‍ പരിശോധിക്കുന്നു

" ആദ്യം ചവിട്ടി പുറത്താക്കേണ്ടത് ഗൗതം ഗംഭീറിനെ, ദേഷ്യം കാണിക്കാൻ മാത്രമേ അവന് അറിയൂ"; രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം

സഞ്ജുവിനെ ആദ്യം എതിർത്തത് ഞാനാണ്, എന്നാൽ ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ ആരാധകനാണ്; സഞ്ജയ് മഞ്ജരേക്കറിന്റെ വാക്കുകൾ വൈറൽ

ബോബിയെ കുടുക്കിയത് വിനയായോ? എന്തുകൊണ്ട് 'റേച്ചല്‍' റിലീസ് ചെയ്തില്ല? മറുപടിയുമായി നിര്‍മ്മാതാവ്

രവീന്ദ്ര ജഡേജയുടെ കാര്യത്തിൽ തീരുമാനമായി; വിരമിക്കൽ സൂചന നൽകി താരം; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക

ബിഷപ്പ് ഹൗസില്‍ നിന്നും വിമത വൈദികരെ തൂക്കിയെടുത്ത് പൊലീസ് വെളിയിലിട്ടു; അപ്പോസ്തലിക്ക് അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്ക് പിന്തുണ; കുര്‍ബാന തര്‍ക്കത്തില്‍ സംഘര്‍ഷം

ചേച്ചി സോറി, ഇനി കരയരുത്.. അടുത്ത സിനിമയില്‍ ഒന്നിച്ച് അഭിനയിക്കാം; സുലേഖയോട് ആസിഫ് അലി, വീഡിയോ

മലയാളത്തിന്റെ ഭാവ​ഗായകന് വിട; സംസ്കാരം ചേന്നമംഗലത്തെ പാലിയത്ത് തറവാട് വീട്ടുവളപ്പിൽ വൈകിട്ട് മൂന്ന് മണിക്ക്