അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തിയതി ഉടന്‍ പ്രഖ്യാപിക്കും

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയസഭാ തിരഞ്ഞെടുപ്പ് തിയതി ഇന്നു വൈകീട്ട് 3.30 ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും . ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

മാര്‍ച്ച്, മേയ് മാസങ്ങളിലായി ഇവിടങ്ങളിലെ നിയമസഭയുടെ കാലാവധി അവസാനിക്കും. നാല് സംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരത്തില്‍. പഞ്ചാബില്‍ കോണ്‍ഗ്രസ് ആണ്. കോവിഡ്, കര്‍ഷകസമരം, പഞ്ചാബിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിമാരുടെ മാറ്റം തുടങ്ങിയ സംഭവ വികാസങ്ങള്‍ക്കിടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.80 ലോക്‌സഭ സീറ്റും 403 നിയമസഭ സീറ്റുമുള്ള ഉത്തര്‍പ്രദേശ് ആണ് എന്നത്തെയും പോലെ ശ്രദ്ധാകേന്ദ്രം.

Read more

ഒമൈക്രോണ്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. ആരോഗ്യമന്ത്രാലയവുമായി കമ്മീഷന്‍ ചര്‍ച്ച നടത്തിയിരുന്നു.