സിക്കിം പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പത് ആയി: രണ്ട് ദിവസത്തിനിടെ 220 മില്ലിമീറ്റർ മഴ; മാംഗാനിൽ വിനോദസഞ്ചാരികൾ കുടുങ്ങി

സിക്കിം പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഒന്‍പതായി. രണ്ടുദിവസമായി തുടരുന്ന കനത്ത മഴയും മണ്ണിടിച്ചിലും പ്രളയത്തിന്റെ ആഘാതം കൂട്ടുകയാണ്. ഉത്തര സിക്കിമിലെ മാംഗാൻ ജില്ലയിൽ രണ്ടായിരത്തോളം വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്. പ്രദേശത്തെ റോഡുകൾ തകർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി.

സിക്കിമിലെ മാംഗാൻ ജില്ലയിൽ മാത്രം കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പെയ്തത് 220 മില്ലിമീറ്റർ മഴയാണ്. കനത്ത മണ്ണിടിച്ചിലിൽ പലയിടത്തുമുള്ള റോഡുകൾ ഒലിച്ചുപോയി. ഇതോടെ മേഖലയിൽ കരമാർഗ്ഗം രക്ഷാപ്രവർത്തനം നടത്താനുള്ള സാധ്യതകൾ പൂർണ്ണമായും അടഞ്ഞു. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഗുരുഡോങ്മർ തടാകവും യുൻതാങ് താഴ്വരയും സ്ഥിതി ചെയ്യുന്നതും മാംഗാനിലാണ്.

അപ്രതീക്ഷിത പ്രളയത്തിൽ ജില്ല ഒറ്റപ്പെട്ടതോടെ വിനോദ സഞ്ചാരികളുമായി ഇവിടേക്ക് എത്തിയ 200 ഓളം വാഹനങ്ങളും പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. കനത്ത മഴ തുടരുന്നത് എയർലിഫ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ക്കും വെല്ലുവിളിയാണ്. ടീസ്ത നദിയുടെ തീരങ്ങളില്‍ കഴിയുന്നവര്‍ക്ക് ആവര്‍ത്തിച്ച് ജാഗ്രതാ നിർദേശം നൽകുന്നുണ്ട്. വെള്ളം കരകവിഞ്ഞൊഴുകിയതോടെ പശ്ചിമ ബംഗാളിലെ അതിർത്തി ഗ്രാമങ്ങളും പ്രളയ ഭീഷണിയിലാണ്.

കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം ജൂൺ ആദ്യ വാരത്തില്‍ സാധാരണയായി 162 മില്ലിമീറ്റർ മഴയാണ് സിക്കിമിൽ ലഭിക്കുന്നത്. എന്നാൽ 54 ശതമാനത്തോളം വർധനവോടെ 250 മില്ലിമീറ്ററാണ് ഇതിനോടകം പെയ്തത്. കഴിഞ്ഞ വർഷം ഒക്ടോബറിലുണ്ടായ മിന്നൽ പ്രളയത്തേക്കാൾ കനത്ത നാശനഷ്ടങ്ങളാണ് സിക്കിമിലുണ്ടായത്.

Latest Stories

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒമര്‍ അബ്ദുള്ള; ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് വിലയിരുത്തലുകള്‍

ഉള്ളിയില്‍ തൊട്ടാല്‍ പൊള്ളും; കനത്ത മഴയില്‍ കുതിച്ചുയര്‍ന്ന് ഉള്ളിവില

സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ല; പിവി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് കെ സുധാകരന്‍

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു; സൂര്യ പറഞ്ഞ മറുപടികേട്ട് ഞെട്ടി ആരാധകര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി; തിരഞ്ഞെടുപ്പ് വരെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ല

പണം വാഗ്ദാനം ചെയ്ത് ആളെക്കൂട്ടി, പിന്നാലെ പണത്തിന് പകരം ഭീഷണി; അന്‍വറിന്റെ റോഡ് ഷോയില്‍ പങ്കെടുത്തവര്‍ക്ക് നേരെ പ്രവര്‍ത്തകരുടെ ഭീഷണി

നിന്റെ സഹായം വേണ്ട ഞങ്ങൾക്ക്, സർഫ്രാസിനെ വിരട്ടിയോടിച്ച് രവിചന്ദ്രൻ അശ്വിൻ; വിമർശനം ശക്തം

അമ്മയുടെ ഓഹരിക്കായി മക്കള്‍, വൈഎസ്ആര്‍ കുടുംബത്തിലെ ഓഹരി തര്‍ക്കം

ട്രെയിൻ യാത്രയ്ക്കിടെ കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

'മെഗാസ്റ്റാർ മമ്മൂട്ടി' എന്ന് വിളിക്കാൻ പറഞ്ഞത് മമ്മൂട്ടി തന്നെ; വെളിപ്പെടുത്തി ശ്രീനിവാസൻ