രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുന്നു; കെജ്‌രിവാളിന്റെ ആരോഗ്യ നിലയില്‍ അതൃപ്തി അറിയിച്ച് അഭിഭാഷകന്‍

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യ നിലയില്‍ കോടതിയില്‍ അതൃപ്തി അറിയിച്ച് അഭിഭാഷകന്‍. കെജ്രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാധീതമായി താഴുന്നുണ്ടെന്നാണ് അഭിഭാഷകന്‍ അഭിഷേക് സിങ്‌വി കോടതിയെ അറിയിച്ചത്.

ഉറക്കത്തിനിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നുവെന്നും ഇതുവരെ അഞ്ചുതവണ ഇത്തരത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞെന്നും അഭിഷേക് സിങ്‌വി കോടതിയില്‍ പറഞ്ഞു. പഞ്ചസാരയുടെ അളവ് 50ല്‍ താഴ്ന്നുവെന്നും ഇത്തരത്തില്‍ സംഭവിക്കുന്നത് അപകടകരമാണെന്നും അഭിഷേക് സിങ്‌വി കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ കെജ്രിവാള്‍ ഒരിക്കലും ഉറക്കത്തില്‍ നിന്ന് ഉണരാതെയാകുമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കുമ്പോഴായിരുന്നു അഭിഷേക് സിങ്‌വി ആരോഗ്യനിലയെ കുറിച്ച് കോടതിയെ ധരിപ്പിച്ചത്.

ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയ്‌ക്കൊപ്പം സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി വിധി പറയാനായി മാറ്റി.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ