സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നീക്കം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കം. ബജറ്റ് സമ്മേളനത്തില്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടു വരുമെന്നു സിപിഐഎം അറിയിച്ചു. ഇതിനായി പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി വരികയാണ്. സിപിഐ എം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയാണ് ഇക്കാര്യം അറിയിച്ചത്.

കുറച്ച് ദിവസം മുമ്പ് സുപ്രീം കോടതി നടപടികള്‍ നിര്‍ത്തിവെച്ച് കൊളീജിയം അംഗങ്ങളായ നാല് ജസ്റ്റിസുമാര്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ജസ്റ്റിസുമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രജ്ഞന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവരാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ കടുത്ത ആരോപണമുന്നയിച്ചത്.

ഇതിനു പിന്നാലെയാണ് സിപിഐ എം ഇംപീച്ച്‌മെന്റിനുള്ള പ്രമേയം കൊണ്ടു വരുമെന്ന് അറിയിച്ചിരിക്കുന്നത്.