ഗാന്ധി വധം: രാഹുലിന് എതിരായ ആർ.എസ്.എസിന്റെ മാനഷ്ടക്കേസിൽ വിചാരണ പത്താം തിയതി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആർ.എസ്.എസ്  നൽകിയ മാനനഷ്ടക്കേസിൽ ഈ മാസം 10ന് വിചാരണ ആരംഭിക്കും. ഗാന്ധി വധത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന പരാമർശത്തിനെതിരെയാണ് പരാതി.

മഹാരാഷ്ട്രയിലെ ഭീവണ്ടിയിലുള്ള കോടതിയാണ് കേസ് പരിഗണിക്കുന്നത്. അഭിഭാഷകനായ പ്രബോധ് ജയ്‌വന്ത്, ആർ.എസ്.എസ് പ്രവർത്തകനായ രാജേഷ് കുന്തെ എന്നിവരാണ് പരാതിക്കാർ. കേസ് ഇന്ന് പരിഗണിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഹരജിക്കാർക്ക് കോടതിയിൽ എത്താനാവില്ലെന്ന് അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണ് കേസ് മാറ്റിയത്.

Read more

രാഹുൽ ഗാന്ധി വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നും കോടതിക്ക് നടപടികളുമായി മുന്നോട്ടുപോവാമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.