'പുല്‍വാമ' മോദിയ്ക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടതോ? ഗുരുതര ആരോപണവുമായി കെജ്‌രിവാള്‍

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ജയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയായിരുന്നോയെന്ന് അരവിന്ദ് കെജ്‌രിവാള്‍. ഇന്ത്യയില്‍ ബിജെപി സര്‍ക്കാര്‍ വരുന്നതായിരിക്കും നല്ലതെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവന മുന്നോട്ട് വെച്ചാണ് കെജ്‌രിവാള്‍ ഇങ്ങിനെയൊരു ആരോപണം ഉന്നയിച്ചത്.

“ഇമ്രാന്‍ഖാന്‍ മോദിയെ പിന്തുണയ്ക്കുകയാണ്. അതിനാല്‍ അവരുമായി മോദിക്ക് ഒരു രഹസ്യ ധാരണയുണ്ടെന്നുള്ള കാര്യമാണ് വ്യക്തമായിരിക്കുന്നത്. മോദിയെ സഹായിക്കാനാണോ തിരഞ്ഞെടുപ്പിന് മുമ്പ് അവര്‍ ഫെബ്രുവരി 14ന് നമ്മുടെ 40 സിആര്‍പിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയതെന്ന് എല്ലാവരും ചോദിക്കുകയാണെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ ബിജെപി സര്‍ക്കാര്‍ വരുന്നതായിരിക്കും നല്ലതെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, പാകിസ്ഥാനും പാക് അനുകൂലികളുമാണ് ബിജെപിയെ എതിര്‍ക്കുന്നത് എന്ന് മോദി നേരത്തേ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.

Latest Stories

ഒരാൾ ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കണോ? 2025-ൽ പ്രവേശിക്കുന്നതിന് മുമ്പ് പൊളിച്ചെഴുതേണ്ട 10 മിത്തുകൾ

രോഹിത്തിന്റെ അഭാവം വിനയായി, അശ്വിൻ വിരമിക്കാൻ കാരണം അദ്ദേഹത്തിന്റെ ഇടപെടൽ; റിപ്പോർട്ടുകൾ ഇങ്ങനെ

ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി; 6 സർക്കാർ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു, അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചടക്കാൻ നിർദേശം

24-ാം വയസിൽ അത് ഞാൻ നഷ്‌ടപ്പെടുത്തി, അന്ന് സിനിമയോട് പേടിയായിരുന്നു; തുറന്ന് പറഞ്ഞ് നടി മനോഹരി

ചായയും കാപ്പിയും ചൂടോടെ കുടിക്കുന്നവരാണോ നിങ്ങൾ? ക്യാൻസറിന് വരെ കാരണമാവുമെന്ന് ആരോഗ്യ വിദഗ്ധർ; എങ്ങനെ അവയെ ആരോഗ്യകരമാക്കാം?

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ ചിട്ടി തുക ഉടൻ തിരിച്ചടക്കണമെന്ന് കെഎസ്എഫ്ഇ; നോട്ടീസ് നൽകി

വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ കൂടി പിടിയിൽ

മുംബൈ ബോട്ടപകടം: നാവികസേനയുടെ ബോട്ട് ഓടിച്ചയാൾക്കെതിരെ കേസ്; മരിച്ചവരിൽ മലയാളി കുടുംബവും

ഐസിസി ടെസ്റ്റ് റാങ്കിങ്: ബാറ്റിങ്ങിൽ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു; ബൗളിങ്ങിൽ ജസ്പ്രീത് ബുംറ തന്നെ

ഇനി ശരിക്കും സൂക്ഷിച്ചോ, ഇല്ലെങ്കിൽ പണി കിട്ടും; ഗതാ​ഗത നിയമ ലംഘകരെ പൂട്ടാൻ പൊലീസ്, എഐ ക്യാമറകൾ സ്ഥാപിക്കും