'കെജ്‌രിവാൾ സ്വപ്നത്തിൽ വന്ന് ശാസിച്ചു'; ബിജെപിയിലേക്ക് പോയ ഡല്‍ഹി കൗണ്‍സിലര്‍ ഒരാഴ്ച തികയുന്നതിനു മുന്‍പ് തിരികെ എഎപിയില്‍ 

ബിജെപിയില്‍ ചേര്‍ന്നു ഒരാഴ്ച തികയുന്നതിനു മുന്‍പ് ആം ആദ്മിയിലേക്ക് തിരികയെത്തി ഡല്‍ഹി കൗണ്‍സിലറായ രാമചന്ദ്ര. മുൻ ബവാന എംഎൽഎയും നിലവിലെ വാർഡ് 28 കൗൺസിലറുമായ രാമചന്ദ്ര ഈ ആഴ്ച ആദ്യമാണ് എഎപി വിട്ട് ബിജെപിയിൽ ചേർന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സ്വപ്നത്തിൽ വന്ന് പറഞ്ഞുവെന്നും തന്റെ തെറ്റ് തിരുത്താൻ ആഗ്രഹിക്കുന്നുവെന്നും അറിയിച്ചാണ് കൗണ്‍സിലര്‍ വ്യാഴാഴ്ച വീണ്ടും ആം ആദ്മിയില്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയത്.

‘ബിജെപിയിലേക്ക് പോയതിനു ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സ്വപ്നം കണ്ടു. ആം ആദ്മി പാർട്ടി വിട്ടതിന് തന്നെ ശാസിക്കുകയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഗോപാൽ റായ്, ഡോ സന്ദീപ് പഥക്, മറ്റ് എഎപി നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശം നൽകുകയും ചെയ്തു. പാർട്ടി പ്രവർത്തകരുമായും ഘടകകക്ഷികളുമായും വീണ്ടും ബന്ധപ്പെടാനും അവരുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉപദേശിച്ചു’- രാമചന്ദ്ര പറഞ്ഞു.

ബിജെപിയിൽ ചേർന്നത് തന്‍റെ പിഴവാണെന്ന് സമ്മതിച്ച രാമചന്ദ്ര, തൻ്റെ രാഷ്ട്രീയ കുടുംബത്തിലേക്ക് മടങ്ങിയെത്തി പ്രായശ്ചിത്തം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. തെറ്റിദ്ധരിക്കപ്പെട്ടതിനാൽ ഇനി അവരുടെ സ്വാധീനത്തിൽ വീഴില്ലെന്ന് ഇന്ന് പ്രതിജ്ഞ ചെയ്യുന്നതായും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും മറ്റ് മുതിർന്ന പാർട്ടി നേതാക്കളുടെയും സാന്നിധ്യത്തിൽ രാമചന്ദ്ര പ്രഖ്യാപിച്ചു.

‘ഞാൻ ആം ആദ്മി പാർട്ടി സഹപ്രവർത്തകനും മുൻ ബവാന എംഎൽഎയുമായ രാമചന്ദ്രയെ കണ്ടു. ഇന്ന് അദ്ദേഹം ആം ആദ്മി കുടുംബത്തിലേക്ക് മടങ്ങിയെത്തി. ചില വ്യക്തികൾ തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും രാമചന്ദ്ര പറഞ്ഞു’ എന്നാണ് മനീഷ് സിസോദിയ സംഭവത്തിന് പിന്നാലെ എക്സില്‍ കുറിച്ചത്.

Latest Stories

ഇത് പെരുമാളോടെ പൊണ്ടാട്ടി, വേറിട്ട ഗെറ്റപ്പില്‍ മഞ്ജു വാര്യര്‍; ഇളയരാജയുടെ ഈണത്തില്‍ 'വിടുതലൈ 2' ഗാനം

'ഇന്ത്യന്‍ ആരാധകരെ വിശ്വസിക്കരുത്'; ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്

ഇരട്ട വോട്ടുകാരെ പാലക്കാട് നിലനിർത്തും, സത്യവാങ്മൂലം എഴുതിവാങ്ങുമെന്ന് കളക്ടർ; കോടതിയിലേക്കെന്ന് സിപിഎം

മൗനം തുടര്‍ന്ന് ധനുഷ്; വിവാദങ്ങള്‍ക്കിടെ ഡോക്യുമെന്ററി പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്, 40-ാം വയതിനില്‍ നയന്‍താര

പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ തല മറയ്ക്കണം; ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കും; ക്ലിനിക്കുകള്‍ ആരംഭിച്ച് ഇറാന്‍; ഭരണകൂട ഭീകരതയെന്ന് മനുഷ്യാവകാശ സംഘടനകള്‍

'സീരിയൽ മേഖലയിൽ സെൻസറിം​ഗ് ആവശ്യം, സമൂഹത്തിലേക്ക് തെറ്റായ സന്ദേശങ്ങൾ എത്തുന്നു'; വിമർശനവുമായി പി സതീദേവി

"അന്ന് അങ്ങനെ ചെയ്തതിൽ ഖേദിക്കുന്നു" - ഖത്തർ ലോകകപ്പിൽ നടന്ന സംഭവത്തെ കുറിച്ച് ജർമൻ ക്യാപ്റ്റൻ ജോഷുവ കിമ്മിച്ച്

ജയ്സ്വാളോ രോഹിത്തോ അല്ല! കോഹ്ലിക്ക് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍ ആരെന്ന് പറഞ്ഞ് ഗാംഗുലി

'ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്ത് വരുന്നത്'; പാണക്കാട് തങ്ങൾക്കെതിരായ പിണറായിയുടെ പരമാർശത്തിൽ രാഹുൽ, ആരോപണങ്ങളെല്ലാം ട്രോളി ബാഗ് പോലെ ട്രോളായി മാറും

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: കോഹ്‌ലിയോട് പ്രത്യേക അഭ്യര്‍ത്ഥനയുമായി മിച്ചല്‍ ജോണ്‍സണ്‍, ഓസ്‌ട്രേലിയയ്ക്ക് അത്ഭുതം!