ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കോവിഡ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പനി, ശ്വസ തടസ്സം തുടങ്ങിയ ബുദ്ധിമുട്ടുകളെ തുടർന്ന് ലോക് നായക് ജയപ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെപ്റ്റംബർ 14- ന് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് അദ്ദേഹം ഔദ്യോഗിക വസതിയിൽ സ്വയം ഐസൊലേഷനിൽ ആയിരുന്നു.

രോഗാവസ്ഥയോ സങ്കീർണതകളോ ഇല്ലാത്തതും വൃദ്ധരല്ലാത്തവരുമായ രോഗികൾക്ക് ഹോം ക്വാറൻറൈൻ ആണ് നിർദ്ദേശിക്കുന്നത്. തനിക്ക് കോവിഡ് പിടിപെട്ടതായും താനുമായി സമ്പർക്കം പുലർത്തിയവർ ശ്രദ്ധിക്കണമെന്നും അറിയിച്ചു കൊണ്ട് സെപ്റ്റംബർ 14- ന് മനീഷ് സിസോദിയ ട്വീറ്റ് ചെയ്തിരുന്നു.

ഡൽഹിയിൽ പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ മറ്റു മന്ത്രിമാരോടൊപ്പം സജീവമായ പങ്കുവഹിച്ചു വരികയായിരുന്നു 48- കാരനായ മനീഷ് സിസോദിയ.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്