ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരില്‍ ജനങ്ങള്‍ വിശ്വസിക്കുന്നുവെന്ന് ഡല്‍ഹിയിലെ ഫലം സൂചിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആം ആദ്മി പാര്‍ട്ടിയെ പുറത്താക്കിയ ഡല്‍ഹിക്കാര്‍ അവരില്‍നിന്ന് മോചിതരായി. ഡല്‍ഹി ഒരു നഗരം മാത്രമല്ല, മിനി ഇന്ത്യകൂടിയാണെന്ന് അദേഹം പറഞ്ഞു.
രാജ്യത്തെ എല്ലാ കോണില്‍നിന്നുള്ള ജനങ്ങള്‍ക്കും ഡല്‍ഹി അവരുടെ വീടാണ്. ഏക ഭാരതം ശ്രേഷ്ഠ ഭാരതമെന്ന ആശയത്തില്‍ ജീവിക്കുന്നവരാണ് ഡല്‍ഹിയിലെ ജനങ്ങള്‍. ഡല്‍ഹിയിലെ ജനങ്ങള്‍ മാറ്റത്തിനായുള്ള അധികാരം തങ്ങള്‍ക്കു നല്‍കിയതായും മോദി പറഞ്ഞു.
വിജയിക്കുന്നിടത്തെല്ലാം വികസനത്തിന്റെ പുതിയ മാനങ്ങള്‍ ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നു. അതുകൊണ്ടാണ് തുടര്‍ച്ചയായി തങ്ങള്‍ വിജയിക്കുന്നത്. ഡല്‍ഹിയിലെ ആദ്യ നിയമസഭാ സമ്മേളനത്തില്‍തന്നെ സിഎജി റിപ്പോര്‍ട്ട് അവതരിപ്പിക്കും. കൊള്ളയടിച്ചവര്‍ ആരായാലും അത് തിരികെ നല്‍കേണ്ടിവരുമെന്നും മോദി പറഞ്ഞു.
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കാന്‍ ഒരവസരം നല്‍കണമെന്ന് താന്‍ അവരോട് ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിക്കാര്‍ അത് സാധ്യമാക്കിയെന്നും അതില്‍ താന്‍ സന്തുഷ്ടനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കാന്‍ കഴിയാതിരുന്നതില്‍ തനിക്ക് വിഷമമുണ്ടായിരുന്നു.
Read more
കഴിഞ്ഞ മൂന്ന് പൊതുതെരഞ്ഞെടുപ്പുകളില്‍ ഏഴ് സീറ്റുകളില്‍ ബിജെപിക്ക് വിജയം സമ്മാനിച്ച ഡല്‍ഹിയിലെ ജനങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ തന്നെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. ഡല്‍ഹിയിലെ ജനങ്ങള്‍ ബിജെപിക്ക് പൂര്‍ണ ഹൃദയത്തോടെ സ്‌നേഹം നല്‍കി, അത് വികസനത്തിന്റെ രൂപത്തില്‍ ഇരട്ടിയായി തിരികെ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.