സുപ്രധാന വിധിയുമായി സുപ്രീംകോടതി ; ഡൽഹിയിൽ ഭരണപരമായ അധികാരം ഡൽഹി സർക്കാരിന്

ഡൽഹി സർക്കാരിന് അനുകൂലമായ സുപ്രധാന വിധിയുമായി സുപ്രീം കോടതി ഭരണഘനാ ബെഞ്ച്. പബ്ലിക് ഓർഡർ, പോലീസ്, ലാൻഡ്. തുടങ്ങിയ വകുപ്പുകൾ ഒഴികെ ദേശീയ തലസ്ഥാനത്തെ ഭരണപരമായ സേവനങ്ങളിൽ ഡൽഹി സർക്കാരിന് നിയന്ത്രണമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഡൽഹിയിലെ ഭരണനിർവഹണം സംബന്ധിച്ച് ലഫ്റ്റനന്റ് ഗവർണറും , അരവിന്ദ് കെജ്രിവാൾ സർക്കാരും തമ്മിലാണ് തർക്കം നിലനിന്നിരുന്നത്.

വർഷങ്ങളായി തുടരുന്ന കേസിൽ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഗവർണറെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഡൽഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന ആരോപണവുമായി ഡൽഹി സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഡൽഹിയുടെ യഥാർഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് 2019 ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഗവർണറുടെ അധികാരം പരിമിതപ്പെടുത്തിയിരുന്നു.

ലഫ്റ്റനന്റ് ഗവർണറെക്കാൾ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനാണ് കൂടുതൽ അധികാരമെന്നും കോടതി വ്യക്തമാക്കിയിരുന്നു.ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രി സഭയുടെ ഉപദേശം അനുസരിച്ചു വേണമെന്നും കോടതി പറഞ്ഞിരുന്നു.

എന്നാൽ ഉദ്യോഗസ്ഥ നിയമനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഡൽഹി സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ തർക്കം തുടരുകയായിരുന്നു. വീണ്ടും തർക്കം കോടതി പരിഗണനിയിലെത്തി.രാഷ്ട്രപതിയുടെയും കേന്ദ്ര സർക്കാരിന്റെയും പ്രതിനിധിയായ ലഫ്. ഗവർണറുടെ അനുമതിയില്ലാതെ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന ഏതു തീരുമാനവും അസാധുവാണെന്ന് കേന്ദം വാദം ഉയർത്തി. എന്നാൽ ഡൽഹിയിലെ സാഹചര്യം മറ്റ് കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്ഥമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാരിന്റെ വാദം.

Latest Stories

സിൽവർ ലൈൻ പദ്ധതി; കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച ഡിപിആർ കേന്ദ്രം തള്ളി, പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

'എന്റെ ഭരണഘടനാ അവകാശം എനിക്ക് അനുവദിച്ച് തന്നില്ല, ഇതാണ് പുതിയ ഇന്ത്യ'; യാത്രാ വിലക്കിൽ പ്രതികരിച്ച് രാഹുൽ, നേതാക്കള്‍ മടങ്ങി

ഫ്ലോപ്പ് ആയതൊന്നും ബാധിക്കില്ല, സഞ്ജുവിന്റെ മുന്നിൽ അവസരങ്ങളുടെ പെരുമഴ; പുതിയ റിപ്പോർട്ട് പ്രകാരം അടിച്ചത് ലോട്ടറി

252 കോടി രൂപ! ഈ മെഴ്‌സിഡസ് മോഡൽ എങ്ങനെ 'ലോകത്തിലെ ഏറ്റവും വിലയേറിയ കാർ' ആയി?

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം, ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

വെറുതെ സമയം മെനക്കെടുത്തരുത്; 'പുഷ്പ 2'വിന്റെ റിലീസ് തടയണമെന്ന് ആവശ്യം, ഹര്‍ജി തള്ളി പിഴയിട്ട് കോടതി

മതപരമായ കാര്യങ്ങളില്‍ തീരുമാനം പറയാനുള്ള അവകാശം പണ്ഡിതര്‍ക്ക്; പ്രതിപക്ഷ നേതാവ് തീകൊള്ളികൊണ്ട് തല ചൊറിയരുത്; വഖഫ് വിഷയത്തില്‍ വിഡിക്കെതിരെ പിഡിപി

മെസി വരുന്ന കേരളവും സ്പോർട്സ് കൗൺസിലിന്റെ ദുരവസ്ഥയും

രാഹുൽ മാങ്കൂട്ടത്തിലും യുആർ പ്രദീപും നിയമസഭയിൽ; എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു

മമ്മൂട്ടി നമ്മള്‍ വിചാരിച്ചത് പോലൊരു 'നന്മമരം' അല്ല; വീണ്ടും ട്രെന്‍ഡ് ആയി 'രാപ്പകല്‍', ട്രോള്‍പൂരം