അയൽക്കാർ തമ്മിലുള്ള തർക്കം; വിചിത്ര വിധി പ്രഖ്യാപിച്ച് ഡൽഹി ഹൈക്കോടതി

പ്രതിക്കും പരാതിക്കാരനും ഒറ്റ വിധി പ്രഖ്യാപിച്ച് ഡൽഹി ഹൈക്കോടതി. അയൽക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഇരുക്കൂട്ടർക്കും ഒരേ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുകൂട്ടരും 45 ദിവസത്തേക്ക് യമുന നദി വൃത്തിയാക്കണമെന്നതാണ് വിധി. ഹൈക്കോടതി ജസ്റ്റിസ് ജസ്മീത് സിംഗാണ് വിധി പ്രഖ്യാപിച്ചത്.

വിധി വന്ന് 10 ദിവസത്തിനുള്ളിൽ ഡൽഹി ജൽ ബോർഡ് ടീം അംഗം അജയ് ഗുപ്തയെ കാണണമെന്നും ഗുപ്തയുടെ ഉപദേശത്തിനും മേൽനോട്ടത്തിനും കീഴിൽ ഇരുകൂട്ടരും 45 ദിവസം യമുന നദി വൃത്തിയാക്കണമെന്നും പ്രതിയോടും പരാതിക്കാരനോടും ഹൈക്കോടതി ജസ്റ്റിസ് ജസ്മീത് സിംഗ് ആവശ്യപ്പെട്ടു.

ശുചീകരണ പ്രവർത്തനങ്ങളിൽ തൃപ്തരായ ശേഷം പ്രതികൾക്കും പരാതിക്കാർക്കും ജൽ ബോർഡ് സർട്ടിഫിക്കറ്റ് നൽകുമെന്ന് ഹൈക്കോടതി അറിയിച്ചു. ഈ നടപടി രണ്ടു മാസത്തിനകം പൂർത്തിയാക്കണം. ഈ വ്യവസ്ഥ പാലിക്കുമെന്ന ഇരുകൂട്ടരുടെയും ഉറപ്പിനെ തുടർന്ന് ആക്രമണം, വഴക്ക്, പീഡനം. തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 2022 ഫെബ്രുവരിയിൽ ജയ്ത്പൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

കഴിഞ്ഞ ദിവസം ഡൽഹിയിൽ രണ്ട് അയൽവാസികൾ തമ്മിൽ വഴക്കുണ്ടാകുകയും ഇരുകൂട്ടരും പരസ്പരം ആക്രമിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വിഷയം കോടതിയിലെത്തുകയും ഇരുകൂട്ടരും ഒത്തുതീർപ്പിന് സമ്മതിക്കുകയും ചെയ്തതോടെയാണ് കോടതിയുടെ നിർദ്ദേശം.

Latest Stories

യുവരാജ് മുതൽ ശശാങ്ക് വരെ, ഇന്ത്യൻ പ്രീമിയർ ലീഗ് ലേല മേശയെ തീപിടിപ്പിച്ച 5 വിവാദങ്ങൾ നോക്കാം; കൗതുകമായി ഈ സംഭവം

'തലയോട്ടിയും തോളെല്ലും പൊട്ടി, സ്‌പൈനൽ കോർഡിലും ക്ഷതം'; കുട്ടി വീണ കാര്യം പറയാൻ മറന്നുപോയെന്ന് അങ്കണവാടി ജീവനക്കാര്‍! മൂന്ന് വയസുകാരിയുടെ നില ഗുരുതരം

അവിടെ നടക്കുന്നത് നല്ല കാര്യങ്ങൾ അല്ല, ലേലത്തിൽ എടുത്താൽ ഞാൻ അവന്മാർക്കിട്ട് പണിയും; മുൻ ഐപിഎൽ ടീമിനെതിരെ ഗുരുതര ആരോപണവുമായി കൃഷ്ണപ്പ ഗൗതം

ഓഹോ അപ്പോൾ അതാണ് കാരണം, വിരാട് കോഹ്‌ലി ലണ്ടനിൽ താമസമാക്കിയത് അതുകൊണ്ട്; അതിനിർണായക വെളിപ്പെടുത്തലുമായി വസീം അക്രം

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം; പ്രിയങ്കയുടെ സത്യപ്രതിജ്ഞയും നാളെ

പുതിയ പേര് പുതിയ ജേഴ്സി നമ്പർ, എന്നിട്ടും സഞ്ജു പഴയ സഞ്ജു തന്നെ; സർവീസസിനെതിരെയുള്ള വെടിക്കെട്ട് പ്രകടനം നടത്തിയത് ആ പേരുമായി

സീറോ ടു മാസ് ഹീറോ, പെർത്തിനെ തീപിടിപ്പിച്ച് യശ്വസി ജയ്‌സ്വാൾ; സെഞ്ചുറിക്കൊപ്പം തകർപ്പൻ നേട്ടവും

വഖഫ് സാമൂഹിക നീതിക്കെതിര്; രാജ്യത്തെ ഭരണഘടനയില്‍ സ്ഥാനമില്ല; പ്രീണനത്തിനായി കോണ്‍ഗ്രസ് നിയമങ്ങള്‍ ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി മോദി

മഹാരാഷ്ട്ര നിയമസഭയിലെ 'കനല്‍ത്തരി' കെടാതെ കാത്ത് സിപിഎം; ദഹാനുവിലെ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി; വിനോദ് ബിവ നികോലെ പരാജയപ്പെടുത്തിയത് ബിജെപിയെ

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍