ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കി റോസ് അവന്യു കോടതി

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കി കോടതി. ഡല്‍ഹി റോസ് അവന്യു കോടതിയാണ് അരവിന്ദ് കെജ്‌രിവാളിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയത്. സിബിഐ സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിച്ച് റോസ് അവന്യു കോടതി വിചാരണയ്ക്ക് അനുമതി നല്‍കുകയായിരുന്നു.

ഇതോടൊപ്പം സിബിഐ അനുബന്ധ കുറ്റപത്രവും കെജ്രിവാളിനെതിരെ സമര്‍പ്പിച്ചു. അതേസമയം സിബിഐ അറസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചില്ല. ജൂണ്‍ 26ന് ആയിരുന്നു തീഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്.

കള്ളപ്പണം വെളുപ്പിച്ചെന്ന് ഇഡി ഫയല്‍ ചെയ്ത കേസില്‍ വിചാരണ തടവിലായിരിക്കുമ്പോഴായിരുന്നു സിബിഐയുടെ അറസ്റ്റ്. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21ന് ആയിരുന്നു ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം