എണ്ണ മോഷണത്തിനായി മാഫിയ തുരങ്കമുണ്ടാക്കി ; പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ചു

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പൈപ്പ് ലൈനില്‍ നിന്നും എണ്ണ മോഷ്ടിക്കുന്നതിനായി മാഫിയസംഘം പണിത പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ചു. ഡല്‍ഹിയില്‍ ഉത്തര ദ്വാരകയിലാണ് സംഭവം. മോഷണത്തിനായി പ്രത്യേകം നിര്‍മിച്ച തുരങ്കത്തിലാണ് പൈപ്പ്‌ലൈന്‍ സ്ഥാപിച്ചിരുന്നത്. തീ പടരുന്നത് കണ്ട സമീപവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവ സമയത്ത് ആരും തന്നെ ടണലിനരികില്‍ ഉണ്ടാവാതിരുന്നത് വലിയ അപകടം ഒഴിവാക്കി.

ബിജ്വാസാന്‍ സംഭരണ ശാലയില്‍ നിന്നും പാനിപത്ത് എണ്ണ സംസ്‌ക്കരണശാലയിലേക്കുള്ള പൈപ്പ് ലൈനില്‍ നിന്ന് എണ്ണ മോഷ്ടിക്കുന്നതിനാണ് മാഫിയ തുരങ്കം നിര്‍മിച്ചത്. അഞ്ചു പേരടങ്ങുന്ന സംഘമാണ് മോഷണത്തിന് നേതൃത്വം നല്‍കിയതെന്ന് പൊലീസ് പറയുന്നു. ഓയില്‍ പൈപ്പ് ലൈനില്‍ പുതിയൊരു പൈപ്പ് ലൈന്‍ ഘടിപ്പിച്ചാണ് എണ്ണ മോഷ്ടിക്കാനൊരുങ്ങിയത്. ഭൂമിക്കടിയിലെ അമിതമായ വാതക സമ്മര്‍ദം മൂലമാണ് പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു.

നാലടിയോളം വീതിയും എട്ടടിയോളം ആഴവുമുണ്ട് തുരങ്കത്തിലൂടെ പൈപ്പിട്ട് അടുത്ത വിജനമായ പറമ്പിലെ കെട്ടിടത്തിലേക്കായിരുന്നു എണ്ണ ഊറ്റി
യിരുന്നത്.ഇവിടെ വച്ചാണ് പൊട്ടിത്തെറിയുണ്ടായത്. പ്രതികളിലൊരാള്‍ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്യുന്നതിന് ഇത് സഹായകരമാകുമെന്ന് കരുതുന്നുന്നതായി അധികാരികള്‍ പറഞ്ഞു.

ചിത്രത്തിന് കടപ്പാട് ഇന്ത്യ ടുഡെ