പ്രതിഷേധം തീവ്രവാദമല്ലെന്ന് കോടതി: ഡൽഹി കലാപ കേസിൽ അറസ്റ്റിലായ വിദ്യാർത്ഥി നേതാക്കൾക്ക് ജാമ്യം

“ഭരണഘടനാപരമായി ഉറപ്പുനൽകുന്ന പ്രതിഷേധത്തിനുള്ള അവകാശവും” തീവ്രവാദ പ്രവർത്തനവും തമ്മിൽ വ്യത്യാസമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. വിവാദമായ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് ഒരു വർഷം മുമ്പ് അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥി നേതാക്കൾക്ക് ജാമ്യം അനുവദിച്ചു കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

വനിതാ അവകാശ സംഘടനയായ പിഞ്ച്ര തോഡിലെ അംഗങ്ങളായ നതാഷ നർവാൾ, ദേവങ്കണ കലിത, ജാമിയ മിലിയ ഇസ്ലാമിയ വിദ്യാർത്ഥി ആസിഫ് ഇക്ബാൽ തൻഹ എന്നിവരെ 2020 മെയിലാണ് ഗൂഢാലോചനക്കുറ്റത്തിന് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. നേരത്തെ ഇവർക്ക് വിചാരണക്കോടതി ജാമ്യം നിഷേധിച്ചിരുന്നു.

ഇന്ന് രാവിലെ ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, അനുപ് ജയറാം ഭംഭാനി എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് വ്യക്തിഗത ബോണ്ടിനും, 50,000 രൂപ വീതം മൂന്നുപേരും കെട്ടിവയ്ക്കാനും ആവശ്യപ്പെട്ടുകൊണ്ട് ജാമ്യം അനുവദിക്കുകയായിരുന്നു. പാസ്‌പോർട്ട് കോടതിയിൽ ഏൽപ്പിക്കണമെന്നും, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അന്വേഷണത്തെ തടസ്സപ്പെടുത്തരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

“വിയോജിപ്പുകളെ അടിച്ചമർത്താനുള്ള ഉത്കണ്ഠയിൽ, കേന്ദ്ര സർക്കാരിന്റെ കാഴ്ചപ്പാടിൽ ഭരണഘടനാപരമായി ഉറപ്പുനൽകുന്ന പ്രതിഷേധത്തിനുള്ള അവകാശവും തീവ്രവാദ പ്രവർത്തനവും തമ്മിലുള്ള വ്യത്യാസം ഇല്ലാതായതായി തോന്നുന്നു. ഈ മാനസികാവസ്ഥ സ്വീകാര്യത നേടുന്നുവെങ്കിൽ, അത് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ദുഃഖകരമായ ദിവസമായിരിക്കും,” കേന്ദ്രത്തെ വിമർശിച്ച് കോടതി പറഞ്ഞു.

Latest Stories

IPL 2025: വിജയത്തിന് പകരം പ്രകൃതിയെ സ്നേഹിച്ചവർ സിഎസ്കെ; താരങ്ങളുടെ തുഴച്ചിലിൽ ബിസിസിഐ നടാൻ പോകുന്നത് വമ്പൻ കാട്

IPL 2025: എന്നെ ചെണ്ടയെന്ന് വിളിച്ചവന്മാരെല്ലാം വന്ന് കാണ്; ആദ്യ ഓവറിൽ തന്നെ പഞ്ചാബിന്റെ അടിത്തറ ഇളക്കി ജോഫ്രാ ആർച്ചർ

വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകുന്നത് തടയണം: രാഷ്ട്രപതിക്ക് കത്തുനൽകി മുസ്ലിം ലീഗ്

പിണറായി വിജയനടക്കം ആർക്കും ഇളവ് നൽകരുത്, പ്രായപരിധി വ്യവസ്ഥ കർശനമായി നടപ്പാക്കണമെന്ന് സി.പി.എം ബംഗാൾ ഘടകം

വീട്ടിൽ നിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് യുവതിയുടെ പരാതി; ഒടുവിൽ വൻ ട്വിസ്റ്റ്, അറസ്റ്റിലായത് ഭർത്താവ്

IPL 2025: മോനെ സഞ്ജു, നിന്നെ കാത്തിരിക്കുന്നത് വമ്പൻ പണി; വീണ്ടും നിരാശ സമ്മാനിച്ച് സഞ്ജു സാംസൺ

IPL 2025: ഈ ചെക്കന് പകരമാണല്ലോ ദൈവമേ ഞാൻ ആ സാധനത്തിനെ ടീമിൽ എടുത്തത്; ഗോയങ്കയുടെ അവസ്ഥയെ ട്രോളി ആരാധകർ

കൊച്ചിയിലെ തൊഴിൽ പീഡന പരാതി ആസൂത്രിതം,​ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പുറത്താക്കിയ മുൻ മാനേജരെന്ന് ജീവനക്കാരന്റെ മൊഴി

ഐബി ഉദ്യോഗസ്ഥയുടെ ഗർഭഛിദ്രത്തിന് പിന്നിൽ വേറൊരു യുവതിയുടെ ഇടപെടൽ, സുകാന്തിന്റെ സുഹൃത്തായ യുവതിക്കായി അന്വേഷണം

'ഉറുമ്പുകളെ ഉള്ളിലാക്കി നെറ്റിയിലെ മുറിവ് തുന്നിക്കെട്ടി'; റാന്നി താലൂക്ക് ആശുപത്രിക്കെതിരെ പരാതി