ഡൽഹിയിൽ സിനിമ തിയേറ്ററുകൾ 50 ശതമാനം ശേഷിയിൽ വീണ്ടും തുറക്കാൻ അനുമതി. മെട്രോ ട്രെയിനുകൾക്കും ബസുകൾക്കും പൂർണ്ണ ശേഷിയിൽ തിങ്കളാഴ്ച മുതൽ പ്രവർത്തിക്കാനാകുമെന്ന് സംസ്ഥാന ഭരണകൂടം അറിയിച്ചു.
ഡൽഹിയിൽ മെട്രോ ആൻഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും ക്ലസ്റ്റർ ബസ് സർവീസുകളും നിലവിൽ 50% ഇരിപ്പിട ശേഷിയിലാണ് പ്രവർത്തിക്കുന്നത്. നിൽക്കുന്ന യാത്രക്കാരെ അനുവദിക്കില്ലെന്നും പുതിയ ഉത്തരവിൽ പറയുന്നു.
വിവാഹ ചടങ്ങുകളിലും ശവസംസ്കാര ചടങ്ങുകളിലും ഒത്തുചേരൽ പരിധി 50 ൽ നിന്ന് 100 ആക്കി. കോവിഡ്-19 മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് തിങ്കളാഴ്ച മുതൽ സ്പാകൾ വീണ്ടും തുറക്കാം. ഡൽഹിയിൽ കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായി ആഴ്ചകളോളം നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം ജൂൺ 7 നാണ് മെട്രോ സർവീസ് പുനരാരംഭിച്ചത്.
Read more
വെള്ളിയാഴ്ച ഡൽഹിയിൽ 58 പുതിയ കോവിഡ് -19 കേസുകളും ഒരു മരണവും സ്ഥിരീകരിച്ചിരുന്നു. ഏപ്രിൽ അവസാന വാരത്തിൽ 36 ശതമാനത്തിലെത്തിയ വൈറസ്ബാധ നിരക്ക് ഇപ്പോൾ 0.09 ശതമാനമായി കുറഞ്ഞു.