ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളിൽ ഒന്നാമതായി ഡൽഹി

ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതായി ഡൽഹി. ഇന്ന് വായു​ഗുണനിലവാര സൂചികയിൽ 362 രേഖപ്പെടുത്തി വളരെ മോശം അവസ്ഥയിൽ തുടരുകയാണ്. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വായുമലിനീകരണ തോത് കുത്തനെ കൂടിയതാണ് കാരണം. സ്വിസ് സ്ഥാപനമായ ഐക്യു എയർ പുറത്തുവിട്ട പട്ടികയിലാണ് കഴിഞ്ഞ ദിവസം ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട ന​ഗരം ഡൽഹിയായത്.

ഡൽഹിയിലെ പകുതിയിലധികം കുടുംബങ്ങളും വായുമലിനീകരണം കാരണം ബുദ്ധിമുട്ടുന്നുവെന്ന സർവേ റിപ്പോർട്ടും പുറത്തുവന്നു. ഡൽഹി ന​ഗരത്തിലും, സമീപ മേഖലകളിലും ലോക്കൽ സർക്കിൾസ് എന്ന സംഘടന നടത്തിയ സർവേയിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ. പത്തിൽ 7 കുടുംബങ്ങളും രാജ്യതലസ്ഥാനത്ത് മലിനീകരണം കാരണം ബുദ്ധിമുട്ടുന്നുണ്ട്.

69 ശതമാനം കുടുംബങ്ങളിലും ഒരാളെങ്കിലും രോഗിയാണ്. 62 ശതമാനം കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും കണ്ണെരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ട്. 31 ശതമാനം കുടുംബങ്ങളിലും ശ്വാസ തടസം, ആസ്തമ പോലുള്ള രോ​ഗങ്ങളുണ്ടെന്നും സർവേയിൽ വ്യക്തമായി. ഇതോടെ ജനം ആശങ്കയിലാണ്.

വിഷപ്പത വഹിച്ച് യമുന നദിയുടെ ഒഴുക്ക് തുടരുകയാണ്. ഛത് പൂജയ്ക്ക് മുന്നോടിയായി ഡൽഹി ജല ബോർഡ് ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമാവുന്നുണ്ട്.

Latest Stories

അദ്ദേഹം മരിക്കാതിരിക്കാന്‍ നേര്‍ച്ചകള്‍ നേര്‍ന്നിരുന്നു, വട്ട പൂജ്യമായിരുന്ന എന്നെ ലോകമറിയുന്ന കുട്ട്യേടത്തി ആക്കി മാറ്റിയത് എംടിയാണ്: കുട്ട്യേടത്തി വിലാസിനി

രോഗിയായ ഭാര്യയെ പരിചരിക്കാനായി ജോലി ഉപേക്ഷിച്ചു; യാത്രയയപ്പ് ചടങ്ങിൽ ഭാര്യ കൺമുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

BGT 2024-25: 'സൂര്യകിരീടം വീണുടഞ്ഞു...', കോന്‍സ്റ്റാസ് കടുത്ത കോഹ്‌ലി ആരാധകന്‍!

അഗ്രസീവ് ഹീറോക്ക് കിട്ടിയത് മുട്ടൻ പണി; വിരാട് കോഹ്‌ലിക്ക് പിഴ ചുമത്തി ഐസിസി

പ്രീമിയർ ഷോ നിരോധിച്ച നടപടി പിൻവലിക്കില്ല; സർക്കാർ കുടുംബത്തിനൊപ്പമെന്ന് രേവന്ത് റെഡ്ഡി

എനിക്ക് ഒരു ഊഴം കൂടി തരുമോ... അങ്ങ് പങ്കുവച്ച വിഷമം ഒരിക്കലും മറക്കില്ല: വിഎ ശ്രീകുമാര്‍

അല്ലു അര്‍ജുന്‍ വിവാദത്തില്‍ പ്രതികരിക്കേണ്ട; നേതാക്കള്‍ക്ക് നിര്‍ദേശം നൽകി തെലങ്കാന കോണ്‍ഗ്രസ്

പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തുടർച്ചയായ രണ്ടാം വർഷവും ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കി യേശു ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹേം

BGT 2024-25: തീയിട്ട് 19 കാരന്‍, കത്തിയാളി ഓസീസ് ബാറ്റിംഗ് നിര; ഒന്നാം ദിനം ആതിഥേയര്‍ സുശക്തം

എംടി ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും പ്ര​ഗത്ഭനായ സാഹിത്യകാരൻ; വർഗീയ ശക്തികൾക്കെതിരെ നിരന്തരം നിലപാടെടുത്ത വ്യക്തി; അനുശോചനം രേഖപ്പെടുത്തി പ്രകാശ് കാരാട്ട്