ഡല്‍ഹി നഗരത്തിലെ വായു മലിനീകരണത്തിന്റെ അളവ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കുറഞ്ഞെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദീപാവലിക്ക് പിന്നാലെ ഡല്‍ഹിയിലെ വായു മലിനീകരണ തോത് വര്‍ദ്ധിക്കുന്നുവെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തലിന് പിന്നാലെയാണ് കെജ്‌രിവാള്‍ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയത്.
ആഘോഷത്തിന്റെ ഭാഗമായുള്ള കരിമരുന്ന് ഉപയോഗം നഗരത്തില്‍ കുറഞ്ഞിട്ടുണ്ട്. അതേസമയം ഇത് മുഴുവനായും നിര്‍ത്താനുള്ള നടപടികളിലേക്കാണ് എത്തിച്ചേരേണ്ടത്. ഡെങ്കിപ്പനിയെ ഡല്‍ഹി അതിജീവിച്ച രാജ്യതലസ്ഥാനം വായു മലനീകരണവും മറികടക്കുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.
Read more
തിങ്കളാഴ്ച രാവിലെയുള്ള എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് അനുസരിച്ച് 340 ആണ് ഡല്‍ഹിയിലെ മലിനീകരത്തിന്റെ തോത്. വായു മലിനീകരണത്തെ തുടര്‍ന്ന് വളരെ മോശം അവസ്ഥയിലാണ് ഡല്‍ഹിയിലും സമീപ നഗരങ്ങളിലും.