ജനാധിപത്യവും യൂറോപ്യന്‍ ആശയം; തിരുവള്ളുവരെ കാവി ഉടുപ്പിച്ചശേഷം 'മതനിരപേക്ഷത' കണ്ടുപിടുത്തവുമായി വീണ്ടും ഇറങ്ങി; ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചിദംബരം

തിരുവള്ളുവരെ കാവി ഉടുപ്പിച്ചശേഷം മതനിരപേക്ഷത യൂറോപ്യന്‍ ആശയമാണെന്ന കണ്ടുപിടിത്തവുമായി തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി എത്തിയിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ജനാധിപത്യവും യൂറോപ്യന്‍ ആശയമാണ്. രാജാക്കന്മാര്‍ ഭരിച്ചിരുന്നതിനാല്‍ ഇന്ത്യയില്‍ ജനാധിപത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. അതിനാല്‍ രാജ്യത്ത് ജനാധിപത്യം വേണ്ടെന്ന് പ്രഖ്യാപിക്കുമോയെന്ന് ചിദംബരം ചോദിച്ചു.

എല്ലാവര്‍ക്കും വോട്ട് എന്നതും യൂറോപ്യന്‍ ആശയമാണ്. ഇത് ഉപേക്ഷിച്ച് ചില ആളുകള്‍ക്ക് വോട്ടവകാശമില്ലെന്ന് പ്രഖ്യാപിക്കണോ? ഫെഡറലിസവും യൂറോപ്യന്‍ ആശയമാണെന്നും ഇന്ത്യയില്‍ ഫെഡറലിസത്തിന് സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കണോയെന്നും ചിദംബരം ചോദിച്ചു.

നേരത്തെ, കന്യാകുമാരില്‍ പ്രസംഗിക്കുമ്പോഴാണ് മതനിരപേക്ഷത യൂറോപ്യന്‍ ആശയമാണെന്നും ഇത് ഇന്ത്യക്ക് ആവശ്യമില്ലെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടത്.
രാജ്യത്തെ ജനങ്ങള്‍ക്കെതിരെ പല തട്ടിപ്പുകളും നടന്നിട്ടുണ്ട്. അതിലൊന്ന് മതേതരത്വത്തിന്റെ തെറ്റായ വ്യാഖ്യാനമാണ്. മതേതരത്വം കൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്? മതേതരത്വം എന്നത് ഒരു യൂറോപ്യന്‍ ആശയമാണ്. അത് ഇന്ത്യന്‍ ആശയമല്ലന്നും അദേഹം പറഞ്ഞു.

1976ല്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വം കൂട്ടിച്ചേര്‍ത്തതിന് മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

ക്രിസ്ത്യന്‍ പള്ളികളും രാജാവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഫലമായാണ് യൂറോപ്പില്‍ മതേതരത്വം എന്ന ആശയം ഉയര്‍ന്നുവന്നതെന്ന് അദേഹം ന്യായീകരിച്ചു. ഭരണഘടനാ രൂപവത്കരണവേളയില്‍ ചിലര്‍ മതേതരത്വത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ടു. ഭരണഘടനാ നിര്‍മാണ സഭയിലെ മുഴുവന്‍ അംഗങ്ങളും മതേതരത്വം നമ്മുടെ രാജ്യത്തോ എന്നാണ് ചോദിച്ചത്.

എവിടെയെങ്കിലും എന്തെങ്കിലും സംഘര്‍ഷമുണ്ടോ? ഭാരതം ധര്‍മത്തില്‍നിന്നാണ് ജന്മംകൊണ്ടത്. ധര്‍മത്തില്‍ എവിടെയാണ് സംഘര്‍ഷമുണ്ടാവുകയെന്നും ഗവര്‍ണര്‍ ചോദിച്ചു. ഗവര്‍ണര്‍ ആര്‍എന്‍ രവിയുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഗവര്‍ണര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സിപിഎം നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം