ബി.ജെ.പിയില്‍ മാടമ്പിത്തരമെന്ന് യശ്വന്ത് സിന്‍ഹ; '13 മാസമായി ശ്രമിച്ചിട്ടും മോഡിയ്ക്ക് കാണാന്‍ സമയമില്ല, കേന്ദ്രസര്‍ക്കാരിലെ ആരുമായും ഇനി കൂടിക്കാഴ്ചയ്ക്കില്ല'

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. 13 മാസമായ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ അനുവാദം ചോദിച്ചിരിക്കുകയാണ്. എന്നാല്‍ ഇതുവരെ അതിനുള്ള മറുപടി ലഭിച്ചിട്ടില്ല. അതിനാല്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട ആരുമായും ഇനി കൂടിക്കാഴ്ചയ്ക്കില്ലെന്നും സിന്‍ഹ വ്യക്തമാക്കി.

മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയും മുതിര്‍ന്ന ബി.ജെ.പി നേതാവും മോഡിയേക്കാള്‍ ശ്രേഷ്ഠമായ പെരുമാറ്റമായിരുന്നു. ഇന്നത്തെ ബി.ജെ.പി നേതാക്കളും പഴയ നേതാക്കളും പല കാര്യങ്ങളിലും അന്തരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണക്കാരായ തൊഴിലാളികള്‍ക്കും പ്രവര്‍ത്തകര്‍ക്കും അദ്വാനിയുമായി ഇപ്പോഴും കൂടിക്കാഴ്ച നടത്താന്‍ നേരത്തെ അനുവാദം വാങ്ങി കാത്തിരിക്കേണ്ട സ്ഥികിയില്ല. ജനങ്ങളുമായി അത്രമേല്‍ സുതാര്യമായ ബന്ധമാണ് അവരൊക്കെ കാത്തു സൂക്ഷിക്കുന്നത്.

എന്നാല്‍ ഇന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായി കൂടിക്കാഴ്ച നടത്താന്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കുപോലും കഴിയുന്നില്ല. 13 മാസമായ തന്റെ കാത്തിരിപ്പില്‍ പക്ഷെ അത്ഭുതം തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പല സുപ്രധാന വിഷയങ്ങളും ചര്‍ച്ച ചെയ്യാനാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞ 13 മാസവുമായി ഞാന്‍ ശ്രമിക്കുന്നത് എന്നാല്‍ ഇന്ന് ഞാന്‍ പരസ്യമായി പറയുകയാണ് ഇനി കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട ആരുമായും ഇനി താന്‍ കൂടിക്കാഴ്ച നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു പരിപാടിയില്‍ അമിതാഷ്, രാജ്‌നാഥ് സിംഗ്, അനന്ത്കുമാര്‍, സുഷമാ സ്വരാജ്, അദ്വാനി തുടങ്ങിയവര്‍ പങ്കെടുത്തു. എന്നാല്‍ ആ പരിപാടിയുടെ ഫോട്ടോ താന്‍ കണ്ടപ്പോള്‍ അദ്വാനിയെ ഏറ്റവും പിന്‍നിരയിലാണ് കാണാന്‍ കഴിഞ്ഞത്. ബി.ജെ.പി അദ്ദേഹത്തെ സാധാരണ തൊഴിലാളിയുടെ ഗണത്തിലാണ് ഇപ്പോള്‍ കാണുന്നതെന്നും സിന്‍ഹ പറഞ്ഞു.