തൃണമൂലിന്റെ ഡെറെക് ഒബ്രിയാനെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു; 'അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന്' ശീതകാല സമ്മേളനം തീരുന്നത് വരെ പുറത്തിരിക്കണം

തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപി ഡെറെക് ഒബ്രിയാനെ രാജ്യസഭയില്‍ നിന്ന് ശീതകാല സമ്മേളനം കഴിയുന്നത് വരെ സസ്‌പെന്‍ഡ് ചെയ്തു. അച്ചടക്കമില്ലാത്ത പെരുമാറ്റമെന്ന് കാണിച്ചാണ് രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ സഭയില്‍ നിന്ന് ഡെറിക് ഒബ്രിയാനെ സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ലമെന്റിലെ സെക്യൂരിറ്റി ലംഘനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ 2 മണി വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാനോട് സഭ വിടാന്‍ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ ആവശ്യപ്പെട്ടത് രാജ്യസഭയില്‍ നടുത്തളത്തില്‍ ഇറങ്ങി ഡെറിക് ഒബ്രിയാന്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ്. തൃണമൂല്‍ എംപിയെ രാജ്യസഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ഈ സമ്മേളന കാലയളവ് വരെ സസ്‌പെന്‍ഷന്‍ നീളുമെന്നും അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം രാജ്യസഭയില്‍ ബഹളം വെച്ചത്. ബഹളത്തെ തുടര്‍ന്ന് രാജ്യസഭാ അധ്യക്ഷന്‍ തന്റെ ചേംബറില്‍ കക്ഷിനേതാക്കളുടെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ എട്ട്‌സുരക്ഷാ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് നടപടിയെടുത്തത്. പാര്‍ലമെന്റ് ഭീകരാക്രമണ കേസിന്റെ 22ാം വാര്‍ഷികത്തില്‍ ഇത്തരത്തിലൊരു സുരക്ഷാ പിഴവ് സംഭവിച്ചത് കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ ആയുധമാക്കാന്‍ പ്രതിപക്ഷം ഒരുങ്ങികഴിഞ്ഞു. രാവിലെ ലോക്‌സഭാ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെക്കുകയായിരുന്നു.

സുരക്ഷാ വീഴ്ചയില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ടെന്നു പറഞ്ഞു പ്രതിപക്ഷ ബഹളത്തെ തണുപ്പിക്കാനാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല ശ്രമിച്ചത്. ലോകസഭയിലെ സുരക്ഷയുടെ ഉത്തരവാദിത്തം ലോക്‌സഭാ സെക്രട്ടറിയേറ്റിനാണെന്നും സ്പീക്കര്‍ പറഞ്ഞു. സ്പീക്കര്‍ നിലപാട് വിശദീകരിച്ച സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തേണ്ടതില്ലെന്ന നിലപാടാണ് ഭരണപക്ഷമെടുത്തത്.

ലോക്‌സഭയില്‍ കളര്‍സ്‌പ്രേ പ്രയോഗിച്ചവര്‍ക്ക് സന്ദര്‍ശകപാസ് അനുവദിച്ച ബിജെപി എംപി പ്രതാപ് സിംഹയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ ബഹളത്തിനിടെ സംഭവത്തില്‍ വിശദീകരണവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് രംഗത്തെത്തി. ലോക്‌സഭയില്‍ നടന്ന സംഭവം അപലപനീയമെന്നും എല്ലാവരും ഒറ്റക്കെട്ടായി അപലപിക്കണമെന്നും രാജ് നാഥ് സിങ് വ്യക്തമാക്കി. പാസുകള്‍ നല്‍കുമ്പോള്‍ എംപിമാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സ്പീക്കര്‍ അന്വേഷണത്തിന് ഉത്തരവിട്ടതിനാല്‍ ബഹളത്തിന്റെ ആവശ്യമില്ലെന്നും പറഞ്ഞു സ്ഥിതിഗതികള്‍ തണുപ്പിക്കാന്‍ രാജ്നാഥ് സിംഗ് നോക്കി. പ്രതിരോധമന്ത്രിയുടെ വിശദീകരണം അംഗീകരിക്കാത്ത പ്രതിപക്ഷം ആഭ്യന്തരമന്ത്രി വിശദീകരണം നല്‍കണമെന്നും വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബഹളം തുടരുകയായിരുന്നു. ഇതോടെയാണ് സഭാ നടപടികള്‍ രണ്ട് മണിവരെ നിര്‍ത്തിവെച്ചത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍