വീട്ടുതടങ്കലില്‍ കഴിയുന്ന സംസ്ഥാനത്തിന്റെ ജമ്മുകശ്മീരിന്റെ മുന്‍മുഖ്യമന്ത്രിയും പി.ഡി.പിയുടെ നേതാവുമായ മെഹ്ബൂബ മുഫ്തിയെ കാണാന്‍ പാര്‍ട്ടി നേതാക്കള്‍ അനുവാദം ലഭിച്ചു.തിങ്കളാഴ്ച അവര്‍ക്ക് മുഫ്തിയെ സന്ദര്‍ശിക്കാന്‍ കഴിയും. നാഷണല്‍ കോണ്‍ഫ്രന്‍സ് എം.എല്‍എമാര്‍ പാര്‍ട്ടി നേതാക്കളായ ഓമര്‍ അബ്ദൂള്ളയെയും ഫറൂഖ് അബാദുള്ളയും സന്ദര്‍ശനം നടത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്തരമൊരു നടപടി.
മുന്‍ മുഖ്യമന്ത്രിമാരായ 83 കാരനായ ഫാറൂഖ് അബ്ദുല്ല, മകന്‍ ഒമര്‍ അബ്ദുല്ല, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി മേധാവി മെഹബൂബ മുഫ്തി എന്നിവരടക്കം 400 ഓളം രാഷ്ട്രീയ നേതാക്കളെയാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിന് ശേഷം ആഗസ്റ്റ് അഞ്ച് മുതല്‍ കേന്ദ്ര സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയത്.
അവരുടെ ക്ഷേമത്തെക്കുറിച്ച് ചോദിക്കാനാണ് ഞങ്ങള്‍ വന്നത്. രാഷ്ട്രീയങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ല””ഫറൂഖ് അബ്ദുള്ളയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുതിര്‍ന്ന നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാക്കളായ അക്ബര്‍ ലോണ്‍, ഹസ്‌നെയ്ന്‍ മസൂദി എന്നിവര്‍ എന്‍ഡിടിവിയോട് പറഞ്ഞു. മുഴുവന്‍ നേതൃത്വവും ജയിലിലായതിനാല്‍ വരാനിരിക്കുന്ന സംസ്ഥാനത്തെ പഞ്ചായത്ത് രാജ് സമ്പ്രദായത്തിന്റെ രണ്ടാം നിരയായ ബ്ലോക്ക് ഡവലപ്മെന്റ് കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പങ്കെടുക്കില്ലെന്ന് ഇരുനേതാക്കളും പറഞ്ഞു.
Read more
നാഷണല്‍ കോണ്‍ഫറന്‍സ് ജമ്മു പ്രവിശ്യാ അധ്യക്ഷന്‍ ദേവേന്ദര്‍ സിങ് റാണയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് ഫാറൂഖ് അബ്ദുള്ളയെ സന്ദര്‍ശിച്ചത്.ശ്രീനഗറില്‍ ഇപ്പോള്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ളഎന്നിവരെ കാണാന്‍ ജമ്മുവില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുടെ ഒരു സംഘത്തെ അനുവദിക്കണമെന്ന് പാര്‍ട്ടി ദേശീയ സമ്മേളനത്തില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനോട് ആവശ്യപ്പെട്ടിരുന്നു.ഇതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ എന്‍ സി പ്രതിനിധി സംഘത്തിന് നേതാക്കളെ കാണാന്‍ അനുമതി ലഭിച്ചത്.