വീട്ടുതടങ്കലില്‍ കഴിയുന്ന മെഹ്ബൂബ മുഫ്തിയെ കാണാന്‍ പാര്‍ട്ടി നേതാകള്‍ക്ക് അനുമതി

വീട്ടുതടങ്കലില്‍ കഴിയുന്ന സംസ്ഥാനത്തിന്റെ ജമ്മുകശ്മീരിന്റെ മുന്‍മുഖ്യമന്ത്രിയും പി.ഡി.പിയുടെ നേതാവുമായ മെഹ്ബൂബ മുഫ്തിയെ കാണാന്‍ പാര്‍ട്ടി നേതാക്കള്‍ അനുവാദം ലഭിച്ചു.തിങ്കളാഴ്ച അവര്‍ക്ക് മുഫ്തിയെ സന്ദര്‍ശിക്കാന്‍ കഴിയും. നാഷണല്‍ കോണ്‍ഫ്രന്‍സ് എം.എല്‍എമാര്‍ പാര്‍ട്ടി നേതാക്കളായ ഓമര്‍ അബ്ദൂള്ളയെയും ഫറൂഖ് അബാദുള്ളയും സന്ദര്‍ശനം നടത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്തരമൊരു നടപടി.

മുന്‍ മുഖ്യമന്ത്രിമാരായ 83 കാരനായ ഫാറൂഖ് അബ്ദുല്ല, മകന്‍ ഒമര്‍ അബ്ദുല്ല, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി മേധാവി മെഹബൂബ മുഫ്തി എന്നിവരടക്കം 400 ഓളം രാഷ്ട്രീയ നേതാക്കളെയാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിന് ശേഷം ആഗസ്റ്റ് അഞ്ച് മുതല്‍ കേന്ദ്ര സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയത്.

അവരുടെ ക്ഷേമത്തെക്കുറിച്ച് ചോദിക്കാനാണ് ഞങ്ങള്‍ വന്നത്. രാഷ്ട്രീയങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ല””ഫറൂഖ് അബ്ദുള്ളയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുതിര്‍ന്ന നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാക്കളായ അക്ബര്‍ ലോണ്‍, ഹസ്‌നെയ്ന്‍ മസൂദി എന്നിവര്‍ എന്‍ഡിടിവിയോട് പറഞ്ഞു. മുഴുവന്‍ നേതൃത്വവും ജയിലിലായതിനാല്‍ വരാനിരിക്കുന്ന സംസ്ഥാനത്തെ പഞ്ചായത്ത് രാജ് സമ്പ്രദായത്തിന്റെ രണ്ടാം നിരയായ ബ്ലോക്ക് ഡവലപ്മെന്റ് കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പങ്കെടുക്കില്ലെന്ന് ഇരുനേതാക്കളും പറഞ്ഞു.

നാഷണല്‍ കോണ്‍ഫറന്‍സ് ജമ്മു പ്രവിശ്യാ അധ്യക്ഷന്‍ ദേവേന്ദര്‍ സിങ് റാണയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് ഫാറൂഖ് അബ്ദുള്ളയെ സന്ദര്‍ശിച്ചത്.ശ്രീനഗറില്‍ ഇപ്പോള്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ളഎന്നിവരെ കാണാന്‍ ജമ്മുവില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുടെ ഒരു സംഘത്തെ അനുവദിക്കണമെന്ന് പാര്‍ട്ടി ദേശീയ സമ്മേളനത്തില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനോട് ആവശ്യപ്പെട്ടിരുന്നു.ഇതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ എന്‍ സി പ്രതിനിധി സംഘത്തിന് നേതാക്കളെ കാണാന്‍ അനുമതി ലഭിച്ചത്.

Latest Stories

ആരാണ് ചെപ്പോക്കിനെ വിറപ്പിച്ച ആ പത്തൊമ്പത്തുകാരൻ മലയാളി പയ്യൻ?

ഗാസയിലെ പ്രായപൂർത്തിയാകാത്തവരെ രഹസ്യമായി വധശിക്ഷയ്ക്ക് വിധേയരാകണം; ഓസ്ട്രിയയിലെ ഇസ്രായേൽ അംബാസഡർ ഡേവിഡ് റോട്ടിന്റെ രഹസ്യ വീഡിയോ പുറത്ത്

IPL 2025: ട്രാവിസ് ഹെഡിന് പേടിയുള്ള ഒരേ ഒരു ബോളർ; ആ താരത്തിനെതിരെ അവന്റെ മുട്ടിടിക്കും

ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്ത കോർണൽ പിഎച്ച്ഡി വിദ്യാർത്ഥി തടങ്കലിൽ

താരിഫ് ഇളവുകൾക്ക് പാകിസ്ഥാനും ഐഎംഎഫും ധാരണയിൽ

IPL 2025: 10 കോടിക്ക് മേടിച്ചപ്പോൾ വില കുറച്ച് കണ്ടവരൊക്കെ എവിടെ? ചെപ്പോക്കിൽ മുംബൈക്ക് മേൽ തീയായി നൂർ അഹമ്മദ്

അയോധ്യ രാമക്ഷേത്രം ആർ‌എസ്‌എസിന്റെ നേട്ടമല്ല, മറിച്ച് സമൂഹത്തിന്റെ നേട്ടമാണ്; അധിനിവേശ മനോഭാവം ഇന്ത്യയ്ക്ക് അപകടകരമാണ്: ദത്താത്രേയ ഹൊസബാലെ

IPL 2025: ഹൈദരാബാദിൽ സൺ റൈസേഴ്സിന്റെ സംഹാരതാണ്ഡവം; പൊരുതി തോറ്റ് രാജസ്ഥാൻ റോയൽസ്

സംഭാൽ പള്ളി കമ്മിറ്റി പ്രസിഡന്റ് സഫർ അലി അറസ്റ്റിൽ; ജുഡീഷ്യൽ കമ്മീഷന് മുമ്പാകെ മൊഴി സമർപ്പിക്കുന്നത് തടയുന്നതിനാണ് കസ്റ്റഡിയിലെടുത്തതെന്ന് സഹോദരൻ

IPL 2025: പൊരുതി തോറ്റാൽ അങ് പോട്ടെന്നു വെക്കും; പരിക്ക് വെച്ച് ഇജ്ജാതി അടി; സഞ്ജു വേറെ ലെവൽ