'മനസ്സിൽ ചില പദ്ധതികളുണ്ട്, ഒളിച്ചോടില്ല'; രാജി തീരുമാനം മാറ്റിയതിൽ വിശദീകരണവുമായി ഫഡ്നാവിസ്

രാജിക്കൊരുങ്ങിയ തീരുമാനം മാറ്റിയത്തിൽ വിശദീകരണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. താൻ ഒളിച്ചോടില്ലെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഫഡ്നാവിസ് പറഞ്ഞു. ഞാൻ നിരാശനാണെന്നാണ് ചിലർ കരുതുന്നതെന്നും എന്നാൽ ഒളിച്ചോടുകയല്ലെന്നും ഫഡ്നാവിസ് വ്യക്തമാക്കി. ഛത്രപതി ശിവജിയാണ് പ്രചോദനം. വൈകാരികമായ തീരുമാനല്ല ഞാനെടുത്തത്, മനസ്സിൽ ചില പദ്ധതികളുണ്ടെന്നും ഫഡ്‌നാവിസ് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാർട്ടിക്കുവേണ്ടി താഴേത്തട്ടിൽ പ്രവർത്തിക്കാനാണ് മാറിനിൽക്കാമെന്ന് പറഞ്ഞതെന്ന് ഫഡ്നാവിസ് കൂട്ടിച്ചേർത്തു. എന്നാൽ, കേന്ദ്രനേതൃത്വം എന്നിൽ വിശ്വാസമർപ്പിച്ചു. കഴിഞ്ഞദിവസം താൻ അമിത് ഷായെ കണ്ടു. താനൊരു നിമിഷം പോലും വെറുതേ ഇരിക്കാൻ പോകുന്നില്ലെന്നും അമിത് ഷായ്ക്കും അതേ അഭിപ്രായമാണുള്ളതെന്നും ഫഡ്‌നാവിസ് പറഞ്ഞു.

അതേസമയം മഹായുതിയേക്കാൾ രണ്ടുലക്ഷം വോട്ടുകൾ മാത്രമാണ് മഹാവികാസ് അഘാഡിക്ക് ലഭിച്ചതെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു. 400-ൽ കൂടുതൽ സീറ്റുകൾ എന്ന മുദ്രാവാക്യമുയർത്തുന്നത് ഭരണഘടന തിരുത്താൻവേണ്ടിയാണെന്ന പ്രതിപക്ഷ പ്രചാരണം തിരിച്ചടിയായി. ദളിത്- ആദിവാസി സമൂഹങ്ങൾക്കിടയിൽ ഇത് പ്രതിഫലിച്ചു. ഇത് അടുത്ത തിരഞ്ഞെടുപ്പിൽ സംഭവിക്കില്ല. എൻഡിഎ കക്ഷിനേതാവായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് പ്രധാനമന്ത്രി മോദി ഭരണഘടനയെ വണങ്ങിയത് ചൂണ്ടിക്കാട്ടി ഫഡ്‌നാവിസ് പറഞ്ഞു.

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് മനംമാറ്റം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് ദേവേന്ദ്ര ഫഡ്നാവിസ് രാജി വയ്ക്കാൻ ഒരുങ്ങിയത്. നേരത്തെ ഭരണപരമായ ജോലിയിൽനിന്ന് തന്നെ ഒഴിവാക്കണമെന്നും പുറത്തുനിന്ന് പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാമെന്നും തോൽവിക്ക് പിന്നാലെ ഫഡ്‌നാവിസ് അറിയിച്ചിരുന്നു. മഹാരാഷ്ട്രയിൽ ഇത്തവണ പ്രതീക്ഷിച്ച വിജയമുണ്ടായില്ല. എന്നാൽ, ഈ യോഗത്തോടെ ഭാവിയിലേക്കുള്ള പ്രവർത്തനം ആരംഭിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ നയിച്ചത് താനാണ്. അതിനാൽ പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും ഫഡ്‌നാവിസ് പറഞ്ഞിരുന്നു.

Latest Stories

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ