ക്യാമറയ്ക്ക് മുമ്പില്‍ നിന്ന കാവല്‍ക്കാരനോട് പണ്ട് ഇന്ത്യയുടെ 'ചൗക്കിദാര്‍' ചെയ്തത്; മോദിയുടെ കപടസ്‌നേഹത്തിന്റെ വീഡിയോ പുറത്തു വിട്ട് ധ്രുവ് റാഠി

താന്‍ ഇന്ത്യയുടെ ചൗക്കിദാറാണെന്ന് നിരന്തരം വിളിച്ചു പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാവല്‍ക്കാരോടുള്ള കപടസ്‌നേഹം തുറന്നു കാട്ടി യൂട്യൂബര്‍ ധ്രുവ് റാഠി. മോദി അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരനോട് മോശമായി പെരുമാറുന്നതിന്റെ വീഡിയോയാണ് സംഘപരിവാര്‍ വിമര്‍ശനങ്ങളിലൂടെയും രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെയും ശ്രദ്ധേയനായ ധ്രുവ് റാഠി പുറത്തു വിട്ടിരിക്കുന്നത്.

“അദ്ദേഹം അന്ന് ചൗക്കീദാറുകളോട് പെരുമാറിയത് എങ്ങിനെയായിരുന്നെന്ന് കാണൂ” എന്നു പറഞ്ഞു കൊണ്ടാണ് മോദിയുടെ ഒരു പഴയ വീഡിയോ ധ്രുവ് റാഠി പങ്കുവെച്ചത്.

ഒരു പരിപാടിയിക്കിടെ ക്യാമറയ്ക്ക് മുമ്പില്‍ കൈകൂപ്പി നില്‍ക്കുന്ന മോദിയെയാണ് വീഡിയോയില്‍ കാണുന്നത്. കൈകൂപ്പി നടക്കുന്നതിനിടെ തന്റെ മുമ്പിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെ മോദി തട്ടി മാറ്റുന്നതിന്റെ വീഡിയോയാണ് ധ്രുവ് റാഠി പുറത്തുവിട്ടത്. മോദി ദേഷ്യത്തോടെയാണ് സുരക്ഷാ ജീവനക്കാരന്റെ തോളില്‍ തട്ടി മാറി നില്‍ക്കാന്‍ ആജ്ഞാപിക്കുന്നത്. തുടര്‍ന്ന് സുരക്ഷാ ജീവനക്കാരന്‍ ക്യാമറുടെ മുന്നില്‍ നിന്ന് പുറകിലോട്ട് പോകുന്നത് വീഡിയോയില്‍ കാണാം.

അന്ന് കാവല്‍ക്കാരനോട് ഇങ്ങനെ പെരുമാറിയ മോദി ഇന്ന് സ്വയം ചൗക്കീദാറെന്ന് വിളിക്കുന്നുവെന്ന് പറഞ്ഞ് ധ്രുവ് മോദിയെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ